മള്‍ട്ടി കള്‍ച്ചറല്‍ വോളി: ബ്രിസ്ബെയ്ന്‍ യുണൈറ്റഡ് ജേതാക്കള്‍
Sunday, November 15, 2015 6:39 AM IST
ബ്രിസ്ബെയ്ന്‍: ബ്രിസ്ബെയ്ന്‍ യുണൈറ്റഡ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് സംഘടിപ്പിച്ച ഓള്‍ ഓസ്ട്രേലിയ മള്‍ട്ടി കള്‍ച്ചറല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ ബ്രിസ്ബെയ്ന്‍ യുണൈറ്റഡ് ക്ളബ് ജേതാക്കളായി.

പതിനാറു ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ സിഡ്നി ഖാല്‍സ് ക്ളബിനെ പരാജയപ്പെടുത്തിയാണു ബ്രിസ്ബെയ്ന്‍ യുണൈറ്റഡ് ജേതാക്കളായത്.

വിജയികള്‍ക്ക് 2001 ഡോളറും ട്രോഫിയും ലഭിച്ചു. രണ്ടാം സ്ഥാനക്കാര്‍ക്ക് 1001 ഡോളറും ട്രോഫിയും ലഭിച്ചു. മികച്ച കളിക്കാരനായി ബ്രിസ്ബെയ്നിന്റെ നരേന്ദറും അറ്റാക്കറായി അഡ്ലെയ്ഡിന്റെ റോബിന്‍ ചാക്കോയും തെരഞ്ഞെടുക്കപ്പെട്ടു. ഫെയര്‍ പ്ളെയ്ക്കുള്ള സ്പെഷല്‍ അവാര്‍ഡ് ബ്രിസ്ബെയ്ന് ലയണ്‍സിനു ലഭിച്ചു.

വിവിധ രാജ്യക്കാരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ടൂര്‍ണമെന്റ് ഉമേഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു. സമാപനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.

ക്ളബ് പ്രസിഡന്റ് ജോമോന്‍ കട്ടപ്പന, സെക്രട്ടറി സജിനി ഫിലിപ്പ്, ട്രഷറര്‍ ഫിലിപ്പ് മാണി, ജിജോ ജോസഫ്, ജിജി, പോള്‍ അച്ചിനിമാടന്‍ തുടങ്ങിയവര്‍ ടൂര്‍ണമെന്റിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്