കുവൈത്ത് ഒഐസിസി ശിശുദിനം ആഘോഷിച്ചു
Sunday, November 15, 2015 6:37 AM IST
കുവൈത്ത്: ഒഐസിസി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജവഹര്‍ ലാല്‍ നെഹ്റു ജന്മദിനം (ശിശുദിനം) ആചരിച്ചു.

ആഘോഷങ്ങള്‍ ദേശീയ പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചാക്കോ ജോര്‍ജു കുട്ടി, ജനറല്‍ സെക്രട്ടറിമാരായ പ്രേംസണ്‍ കായംകുളം, ബിനു ചേമ്പാലയം, ബേക്കന്‍ ജോസഫ്, സെക്രട്ടറി അനുരുപ് കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോസഫ് മരാമണ്‍ സ്വാഗതവും ട്രഷറര്‍ രാജീവ് നടുവിലേമുറി നന്ദിയും പറഞ്ഞു

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍