പാരീസ് ഭീകരാക്രമണം: കെഎച്ച്എന്‍എ അപലപിച്ചു
Sunday, November 15, 2015 6:36 AM IST
ഷിക്കാഗോ: പാരീസിലുണ്ടായ ഭീകരാക്രമണം ലോക ജനതയ്ക്കെതിരേയുള്ള കൊടുംക്രൂരതയാണെന്നു കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ കെഎച്ച്എന്‍എ പങ്കുചേരുന്നതായും ഭീകര പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുന്നതിനു ലോക ജനത ഒരുമിച്ച് കൈകൊര്‍ക്കണമെന്നും തിന്മകള്‍ വെടിഞ്ഞ് ഏവരും മനുഷ്യരാശിയുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം