ഷിഫ അല്‍ജസീറ റിക്രിയേഷന്‍ ക്ളബിനു പുതിയ ഭാരവാഹികള്‍
Sunday, November 15, 2015 6:33 AM IST
റിയാദ്: ഷിഫ അല്‍ജസീറ പോളിക്ളിനിക്കിലെ ജീവനക്കാരുടെ കലാ,സാംസ്കാരിക വേദിയായ ഷിഫ റിക്രിയേഷന്‍ ക്ളബ് പുനഃസംഘടിപ്പിച്ചു.

പുതിയ ഭാരവാഹികളായി അസീസ് ചോലയക്കല്‍ (പ്രസിഡന്റ്), ജഫ്നാസ് വേങ്ങാട്ട് (ജനറല്‍ സെക്രട്ടറി), ബഷീര്‍ മലപ്പുറം (ട്രഷറര്‍), ജാഫര്‍ ഷാലിമാര്‍ (ചീഫ് കോഓര്‍ഡിനേറ്റര്‍), അക്ബര്‍ മരക്കാര്‍, മുരളി മൂത്തേടത്ത്, മിനി, നാഫിഹ് തലശേരി, വിനാഷ്, ഫിറോസ് മലപ്പുറം, സജി ചാക്കോ (വൈസ് പ്രസിഡന്റുമാര്‍), ബാവ താനൂര്‍, മുനീര്‍ കിളിയണ്ണി, സാദിഖ്, റെജി സെബാസ്റ്യന്‍, അസ്ഗര്‍, സനു ഏബ്രഹാം, ഫര്‍സാന (സെക്രട്ടറിമാര്‍) എന്നിവരെയും അഷ്റഫ് വേങ്ങാട്ട് ചെയര്‍മാനും ഡോ. ജോര്‍ജ്, ഡോ. സുരേഷ്, ഡോ. രാജ്, ഡോ. ജോസ്, ഡോ. ഷാഹുല്‍ ഹമീദ്, ഡോ. രതീഷ്, ഡോ. ഒവൈസ്, കെ.ടി മൊയ്തു, ശിഹാബ് കൊട്ടുകാട്, അസീസ് പൊന്മുണ്ടം, വി. കുഞ്ഞിമുഹമ്മദ്, നജിം കൊച്ചുകലുങ്ക്, ഉമര്‍ വേങ്ങാട്ട്, നുസൈബ ഇസ്ഹാഖ്, ജലീല്‍ തെക്കില്‍, ഷഫ്സീര്‍ വേങ്ങാട്ട്, അഗസ്റിന്‍ ക്രൂസ്, യൂസുഫ് ഖാന്‍, റഫീഖ് കാസര്‍ഗോഡ്, അക്ബര്‍ വേങ്ങാട്ട്, തെന്നല മൊയ്തീന്‍കുട്ടി എന്നിവര്‍ അംഗങ്ങളുമായി ഉപദേശക സമിതിയേയും തെരഞ്ഞെടുത്തു.

ക്ളിനിക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷികയോഗം അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അസീസ് ചോലക്കല്‍ അധ്യക്ഷത വഹിച്ചു. അക്ബര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ക്ളബിന്റെ കീഴില്‍ ത്രൈമാസിക പുറത്തിറക്കും. യോഗത്തില്‍ മുനീര്‍ കിളിയണ്ണി സ്വാഗതവും ജഫ്നാസ് വേങ്ങാട്ട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍