ഉത്തേജകം: റഷ്യയെ അത്ലറ്റക്സില്‍നിന്നു പുറത്താക്കി
Sunday, November 15, 2015 6:31 AM IST
ബര്‍ലിന്‍: അന്താരാഷ്ട്ര മല്‍സരങ്ങളില്‍നിന്നു റഷ്യന്‍ അത്ലറ്റിക് ഫെഡറേഷനെ താത്കാലികമായി ഐഎഎഎഫ് പുറത്താക്കി. ഒളിമ്പിക്സ് ഉള്‍പ്പടെയുള്ള മത്സരങ്ങളില്‍നിന്നാണു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് വേള്‍ഡ് അത്ലറ്റിക് സീരീസ്, 2016 റിയോ ഒളിമ്പിക്സ് എന്നിവയില്‍ മല്‍സരിക്കാന്‍ റഷ്യക്ക് അര്‍ഹതയില്ല.

വേള്‍ഡ് ആന്റി ഡോപ്പിംഗ് ഏജന്‍സിയുടെ (ണഅഉഅ) റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണു നടപടി. ഇതുവരെയുള്ള മല്‍സരങ്ങളില്‍ റഷ്യന്‍ താരങ്ങള്‍ സര്‍വവ്യാപകമായി ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന കണ്ടെത്തല്‍ പരാമര്‍ശം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഐഎഎഎഫ് പ്രസിഡന്റ് ലോര്‍ഡ് കോ ആണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച നടന്ന ഐഎഎഎഫ് കൌണ്‍സില്‍ മീറ്റിംഗില്‍ റഷ്യന്‍ പ്രതിനിധിയെ പങ്കെടുപ്പിച്ചിരുന്നില്ല എന്നതും ശ്രദ്ധേയം.

2016 ല്‍ റഷ്യയില്‍ നടക്കുന്ന വേള്‍ഡ് റേസ് വോക്കിംഗ് കപ്പ് (ജെബോസ്കറി), വേള്‍ഡ് ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പ് (കസാന്‍) എന്നിവയിലും റഷ്യക്കു പങ്കെടുക്കാന്‍ അനുവാദമില്ല.

എന്നാല്‍ ഇതു വെറും താത്കാലികം മാത്രമാണെന്നാന്നും ഇതിനുള്ള പോംവഴി ഞങ്ങള്‍ കണ്െടത്തും എന്നാണ് ഇതിനെതിരേ റഷ്യന്‍ സ്പോര്‍ട്സ് മന്ത്രി പ്രതികരിച്ചത്. അടുത്ത റിയോ ഒളിമ്പിക്സ് റഷ്യ ബഹിഷ്കരിക്കുമെന്ന വാര്‍ത്ത മന്ത്രി നിഷേധിച്ചു.

ഐഎഎഎഫിന്റെ കൌണ്‍സിലില്‍ റഷ്യയെ പുറത്താക്കാന്‍ ഇരുപത്തിരണ്ട് അംഗങ്ങള്‍ അനുകൂലിച്ച് വോട്ടുചെയ്തു. ഒരംഗം മാത്രമാണ് റഷ്യയ്ക്കുവേണ്ടി നിലകൊണ്ടത്.

റഷ്യ കായിക രംഗത്തെ പ്രമുഖ രാജ്യം

ഇതുവരെയുള്ള കായിക മല്‍സരങ്ങളിലും ഒളിമ്പിക്സ് പോലുള്ള മല്‍സരങ്ങളിലും ഒഴിച്ചുകൂടാന്‍ കഴിയാത്ത ശേഷിയാണ് റഷ്യന്‍ കായിക താരങ്ങള്‍ക്കുള്ളത്. വിന്റര്‍ ഒളിമ്പിക്സിലും സമ്മര്‍ ഒളിമ്പിക്സിലും ഒരുപോലെ മെഡല്‍ പട്ടിക ഉയര്‍ത്തുന്ന രാജ്യമെന്ന ബഹുമതി റഷ്യക്ക് എന്നും ഒരു വിശേഷണമാണ്.

1900 മുതല്‍ 1988 വരെ റഷ്യ കാര്യായ ഒരു മുന്നേറ്റം നടത്തിയിരുന്നില്ല. എന്നാല്‍ 1992 ബാഴ്സിലോണ ഒളിമ്പിക്സ് മുതലാണു റഷ്യയുടെ തുടക്കം.

1996 ല്‍ (അറ്റ്ലാന്റാ) അത്ലറ്റിക്സില്‍ 26 സ്വര്‍ണം ഉള്‍പ്പടെ 390 മെഡലുകള്‍ നേടി രണ്ടാം സ്ഥാനത്തും 2000 സിഡ്നിയില്‍, 32 സ്വര്‍ണം ഉള്‍പ്പടെ 435 മെഡലുകള്‍ നേടി രണ്ടാം സ്ഥാനത്തും 2004 ഏഥന്‍സില്‍ 28 സ്വര്‍ണം ഉള്‍പ്പെട 446 മെഡലുകള്‍ നേടി മൂന്നാം സ്ഥാനത്തും 2008 ബെയ്ജിംഗില്‍ 23 സ്വര്‍ണം ഉള്‍പ്പെടെ 455 മെഡലുകള്‍ നേടി മൂന്നാം സ്ഥാനത്തും 2012 ലണ്ടനില്‍ 24 സ്വര്‍ണം ഉള്‍പ്പെടെ 436 മെഡലുകള്‍ നേടി നാലാം സ്ഥാനത്തുമായിരുന്നു.

വിന്റര്‍ ഒളിമ്പിക്സില്‍ 1994 ല്‍ (ലില്ലെഹാമര്‍) 11 സ്വര്‍ണം ഉള്‍പ്പടെ 113 മെഡല്‍ നേടി ഒന്നാമത് എത്തിയിരുന്നു. 1998 ല്‍ (നഗാനോ) 9 സ്വര്‍ണം ഉള്‍പ്പെടെ 122 മെഡലുകള്‍ നേടി, മൂന്നാം സ്ഥാനത്തും 2002 സാള്‍ട്ട് ലേക് സിറ്റിയില്‍ അഞ്ചു സ്വര്‍ണം ഉള്‍പ്പെടെ 151 മെഡലുകള്‍ നേടി അഞ്ചാം സ്ഥാനത്തും 2006 ടൂറിനില്‍ എട്ടു സ്വര്‍ണം ഉള്‍പ്പെടെ 190 മെഡലുകള്‍ നേടി നാലാം സ്ഥാനത്തും 2010 വാന്‍ൂവറില്‍ മൂന്നു സ്വര്‍ണം ഉള്‍പ്പെടെ 177 മെഡലുകള്‍ നേടി പതിനൊന്നാം സ്ഥാനത്തും 2014 സോച്ചിയില്‍ 13 സ്വര്‍ണം ഉള്‍പ്പെടെ 133 മെഡലുകള്‍ നേടി ഒന്നാം സ്ഥാനത്തും എത്തിയിരുന്നു.

സമ്മര്‍ സ്പോര്‍ട്ടില്‍ അത്ലറ്റിക്സ് റെസ്ലിംഗ്, ജിംനാസ്റിക്, ബോക്സിംഗ്, ഫെന്‍സിംഗ്, സ്വിമ്മിംഗ്, ഷൂട്ടിംഗ്, സൈക്കിളിംഗ്, ഡൈവിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് ജൂഡോ തുടങ്ങിയവയില്‍ എന്നും മുന്നിട്ടു നില്‍ക്കുന്ന രാജ്യമാണു റഷ്യ.

അതുപോലെ വിന്റര്‍ സ്പോര്‍ട്ടില്‍ ക്രോസ് കണ്‍ട്രി സ്കീയിംഗ്, സ്കേറ്റിംഗ്, ബിയാത്തലണ്‍ തുടങ്ങിയവയില്‍ വ്യക്തമായ പ്രകടനം കാഴ്ചവയ്ക്കുന്ന റഷ്യയുടെ പ്രാതിനിധ്യം അടുത്ത ഒളിമ്പിക്സില്‍ ഇല്ലാതെ വരുമ്പോള്‍ കായിക പ്രേമികള്‍ക്കും കായികലോകത്തിനും ഒരു വലിയ നഷ്മാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍