തമിഴ്നാട് സ്വദേശി വാഹനാപകടത്തില്‍ മരിച്ചു
Sunday, November 15, 2015 6:28 AM IST
റിയാദ്: അല്‍ഖര്‍ജിനടുത്ത് റിയാദ് റോഡിലുണ്ടായ വാഹനാപകടത്തില്‍ തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് തുറയൂര്‍ രംഗനാഥപുരം സ്വദേശി പെരുമാള്‍ ശേഖറാമു(49) മരിച്ചത്.

പെരുമാള്‍ ശേഖറിന്റെ സഹോദരന്‍ ഓടിച്ചിരുന്ന പിക്കപ്പ്, സ്വദേശി പൌരന്‍ ഓടിച്ചിരുന്ന ജിഎംസിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന പെരുമാള്‍ ശേഖര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. അപകടത്തില്‍ വാഹനം ഓടിച്ചിരുന്ന സഹോദരന്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വദേശി പൌരന്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

മരിച്ച പെരുമാള്‍ ശേഖര്‍ കഴിഞ്ഞ 15 വര്‍ഷമായി അല്‍ഖര്‍ജില്‍ ജോലിചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ പണം അല്‍ഖര്‍ജിലെ മഖാര്‍ അല്‍അര്‍ക്കാന്‍ കമ്പനിയിലെ നിസാം നസീറിന്റെയും തമിഴ്നാട് സ്വദേശി സയിദ് അബിയുടെയും നേതൃത്വത്തില്‍ കണ്െടത്തി. കേളി അല്‍ഖര്‍ജ് ഏരിയ സെക്രട്ടറി ശ്രീകാന്ത് കണ്ണൂരിന്റെയും ജീവകാരുണ്യവിഭാഗം പ്രവര്‍ത്തകന്‍ ജോണി കാപ്പിലിന്റെയും നേതൃത്വത്തില്‍ നടപടിക്രമങ്ങളൊക്കെ പൂര്‍ത്തിയാക്കി എയര്‍ ലങ്ക വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍