മൈന്‍ഡ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് രജിസ്ട്രേഷന്‍ നവംബര്‍ 15-നു അവസാനിക്കും
Saturday, November 14, 2015 6:03 AM IST
ഡബ്ളിന്‍: മൈന്‍ഡ് സംഘടിപ്പിക്കുന്ന അഞ്ചാമതു ഓള്‍ അയര്‍ലന്റ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റിന്റെ രജിസ്ട്രേഷന്‍ നവംബര്‍ 15-നു അവസാനിക്കും. നവംബര്‍ 28-നു ബാല്‍ഡോയില്‍ ബാഡ്മിന്റന്‍ സെന്ററില്‍ വച്ചാണു ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്. ഡബ്ളിന്‍ സിറ്റി കൌണ്‍സിലിന്റെ സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

അയര്‍ലന്റിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് താഴെപ്പറയുന്ന പ്രകാരമാണ് ക്രമീകരിച്ചിരിക്കുന്നത്.

കാറ്റഗറി-1: ഐറീഷ് ലീഗ് ഡിവിഷന്‍സ് 1 -3 (പുരുഷന്മാര്‍)
കാറ്റഗറി-2: ഐറീഷ് ലീഗ് ഡിവിഷന്‍സ് 4- 6 (പുരുഷന്മാര്‍)
കാറ്റഗറി -3: ഐറീഷ് ലീഗ് ഡിവിഷന്‍സ് 7- 10 (പുരുഷന്മാര്‍)
കാറ്റഗറി -4: ഐറീഷ് ലീഗ് ഡിവിഷന്‍സ് 1- 3 (മിക്സഡ്)
കാറ്റഗറി -5: ഐറീഷ് ലീഗ് ഡിവിഷന്‍സ് 4- 6 (മിക്സഡ്)
കാറ്റഗറി -6: ഐറീഷ് ലീഗ് ഡിവിഷന്‍സ് 7- 10 (മിക്സഡ്)
കാറ്റഗറി -7: ലീഷന്‍ പ്ളേയേഴ്സ് (പുരുഷന്മാര്‍).

ഇനിയും രജിസ്റര്‍ ചെയ്യാത്ത ടീമുകള്‍ നവംബര്‍ 15-നു മുമ്പായി പേര് രജിസ്റര്‍ ചെയ്യുക. 0877778744, 0879511344, 0879631102. ഇമെയില്‍: ാശിറശൃലഹമിറ08@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: മജു പേയ്ക്കല്‍