'മൂല്യ ബോധമുള്ള സമൂഹ സൃഷ്ടിക്ക് സാഹിത്യത്തിനുള്ള പങ്ക് നിസ്തുലം'
Saturday, November 14, 2015 6:01 AM IST
ജിദ്ദ: മൂല്യ ബോധവും സംസ്കാരവുമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നതിനു സാഹിത്യം ഏറെ സ്വാധീനം ചെലുത്തുുവെന്നു പ്രശസ്ത ചിന്തകനും സാംസ്കാരിക പ്രവര്‍ത്തകനുമായ പ്രൊഫസര്‍ ഗോപി നെടുങ്ങാടി അഭിപ്പായപ്പെട്ടു. ആര്‍എസ്സി ജിദ്ദ സോണ്‍ സംഘടിപ്പിച്ച സാഹിത്യോത്സവിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സാഹിത്യം സമൂഹ നന്മക്ക്' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടന്ന സാംസ്കാരിക സമ്മേളനത്തി. ആര്‍എസ്സി സോണ്‍ ചെയര്‍മാന്‍ അലി ബുഖാരി അധ്യക്ഷത വഹിച്ചു. മാസ്റര്‍ മുഹമ്മദ് സഫ്വാന്‍ ഖിറാഅത്ത് നടത്തി. പ്രമുഖ ടോസ്റ് മാസ്റര്‍ രമേശ് മേനോന്‍, ഐസിഎഫ് മിഡി. ഈസ്റ് സെക്രട്ടറി മുജീബ് എ ആര്‍ നഗര്‍, എംഐഎസ് പ്രിന്‍സിപ്പാള്‍ അബ്ദുള്ള കെ, ആര്‍ എസ് സി നാഷന. കവീനര്‍മാരായ സുജീര്‍ പുത്തന്‍ പള്ളി, യാസര്‍ അറഫാത്ത്, അബ്ദു. ഗഫൂര്‍ വാഴക്കാട്, ഷെരീഫ് മാസ്റര്‍, അബ്ദുാസര്‍ അന്‍വരി, മുഹ്സിന്‍ സഖാഫി എന്നിവര്‍ സംസാരിച്ചു. ആര്‍എസ്സി ജിദ്ധ സോ കലാലയം കണ്‍വീനര്‍ റഷീദ് പന്തന്നൂര്‍ സ്വാഗതവും സോണ്‍ ട്രെയിനിംഗ് കണ്‍വീനര്‍ സയ്യിദ് ശിഹാബ് തങ്ങള്‍ നന്ദിയും പറഞ്ഞു.

ജിദ്ദയിലെ വിവിധ സെകടറുകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട മുൂറോളം പ്രതിഭകള്‍ മാറ്റുരച്ച മത്സര പരിപാടികള്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗവാസനകളെ വിളിച്ചോതുന്നതായിരുന്നു. പ്രസംഗം, ഗാനം, സമൂഹ ഗാനം, ക്വിസ്സ്, കഥാ രചന, പ്രബോധന രചന, വാര്‍ത്ത എഴുത്ത്, ഡിജിറ്റല്‍ ഡിസൈനിഗ്, ഭാഷാകേളി, ചിത്ര രചന, തുടങ്ങി 48 ഇനങ്ങളിലായി നടന്ന വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഷറഫിയ സെക്ടര്‍ ഒന്നാം സ്ഥാനവും ജാമിഅ സെക്ടര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അനാക്കിഷ് സെക്ടറിലെ നിസാമുദ്ദീന്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി കലാ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. സമാപന സമ്മേളനത്തില്‍ അബ്ദുല്‍ ഗഫൂര്‍ വാഴക്കാട്, ഷെരീഫ് മാസ്റര്‍ എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍