ഫോര്‍ക്ക സിറ്റി ഫ്ളവര്‍ നോളജ് ഔവര്‍ നവംബര്‍ 14ന്
Friday, November 13, 2015 10:16 AM IST
റിയാദ്: മലയാളി പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍ക്കയും സിറ്റി ഫ്ളവര്‍ ഗ്രൂപ്പും സംയുക്തമായി ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന നോളജ് ഔവര്‍ നവംബര്‍ 14നു (ശനി) നടക്കും.

ബത്ഹയിലെ റമാദ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് പരിപാടി.

പ്രമുഖ വിദ്യാഭ്യാസ കൌണ്‍സിലറും ക്വിസ് മാസ്ററുമായ ചന്ദ്രകാന്ത് ക്ളാസ് നയിക്കും. ഏഴാം ക്ളാസ് മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് പങ്കെടുക്കാനുള്ള അവസരം. പരീക്ഷയെ കൃത്യമായി അഭിമുഖീകരിക്കുന്നതിനും ഇന്റര്‍നെറ്റ് അടക്കമുള്ള നൂതന വിവര സാങ്കേതിക വിദ്യകളെ പഠനത്തിനായി ശരിയായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെ സംബന്ധിച്ചും മേജര്‍ ചന്ദ്രകാന്ത് പ്രതിപാദിക്കും.

വിവരങ്ങള്‍ക്ക്: 0553160228, 0567512181, 0506252358.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍