മസ്ക്കറ്റില്‍ വാര്‍ഷിക ധ്യാനം നവംബര്‍ 14 മുതല്‍ 18 വരെ
Friday, November 13, 2015 7:37 AM IST
മസ്ക്കറ്റ്: റുവി സെന്റ്സ് പീറ്റര്‍ ആന്‍ഡ് പോള്‍ കത്തോലിക്കാ പള്ളിയില്‍ നവംബര്‍ 14 മുതല്‍ 18 വരെ പ്രശസ്ത ധ്യാനപ്രസംഗകനും കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ ഫാ. ഡേവിസ് ചിറമ്മല്‍ വാര്‍ഷിക ധ്യാനം നടത്തും.

മലയാളത്തിലുള്ള ധ്യാനം ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 7.30നു ഇംഗ്ളീഷ് വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. തിങ്കള്‍ മുതല്‍ ബുധന്‍ വരെ ദിവസങ്ങളില്‍ വൈകുന്നേരം ഏഴിനു വിശുദ്ധ കുര്‍ബാനയ്ക്കു ശേഷവുമായിരിക്കും.

സോഹാര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ നാലു ദിവസമായി നടക്കുന്ന ധ്യാനം വെള്ളിയാഴ്ച സമാപിക്കും.

സലാല സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ 19ന് ആരംഭിക്കുന്ന ധ്യാനം 22നു സമാപിക്കും.

ഗാലാ ഹോളി സ്പിരിറ്റ് പള്ളിയില്‍ നവംബര്‍ 23നു (തിങ്കള്‍) ആരംഭിച്ച് 27നു (വെള്ളി) സമാപിക്കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം