കത്രീന പീയേഴ്സന്‍ ഡൊണാള്‍ഡ് ട്രിംബിന്റെ ദേശീയ വക്താവ്
Friday, November 13, 2015 7:32 AM IST
ഗാര്‍ലന്റ് (ഡാളസ്): ടെക്സസിലെ ഡാളസ് കൌണ്ടി ഗാര്‍ലന്റ് സിറ്റിയില്‍ നിന്നുള്ള കത്രീന പിയേഴ്സനെ റിപ്പബ്ളിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥികളില്‍ മുന്‍ നിരയില്‍നില്‍ക്കുന്ന ഡൊണാള്‍ഡ് ട്രിംബിന്റെ ദേശീയ വക്താവായി നിയമിച്ചു.

ഒക്ടോബര്‍ 14നു (ശനി) ടെക്സസിലെ ബിമൌണ്ടില്‍ സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പു പ്രചാരണ റാലിക്കു മുമ്പ് ഡൊണാള്‍ഡ് ട്രിംബ് നടത്തിയ നിയമനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

ഡാളസ് ടീപാര്‍ട്ടി സ്റിയറിംഗ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്ന കത്രീന ഗാര്‍ലന്റ് ടീ പാര്‍ട്ടി സ്ഥാപക കൂടിയാണ്.

തെരഞ്ഞെടുപ്പിനു ശേഷം ആര് വൈറ്റ് ഹൌസില്‍ ഇരിക്കണമെന്നു വ്യക്തമായ കാഴ്ചപ്പാടുള്ള കത്രീനയെ ദേശീയ വക്താവായി നിയമിക്കുന്നതായി ഡൊണാള്‍ഡ് മാധ്യമങ്ങള്‍ക്കു നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. റിപ്പബ്ളിക്കന്‍ സംസ്ഥാനമായ ടെക്സസില്‍ ഹാസ് പാനിക്ക് വോട്ടര്‍മാര്‍ നിര്‍ണായകമാണ്. ഇമിഗ്രേഷന്‍ വിഷയങ്ങളില്‍ ഡൊണാള്‍ഡ് ട്രിംബിന്റെ നിലപാട് ടെക്സസില്‍ ഗുണം ചെയ്യുമോ എന്നു വരും ദിവസങ്ങളില്‍ വ്യക്തമാകും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍