കോഴിക്കോട് സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതം മൂലം നിര്യാതനായി
Friday, November 13, 2015 7:21 AM IST
കുവൈറ്റ്: കോഴിക്കോട് വെള്ളയില്‍ സ്വദേശി മുഹമ്മദലി കെ.പി. (63) ഹൃദയാഘാതം മൂലം കുവൈറ്റില്‍ നിര്യാതനായി. കഴിഞ്ഞ 33 വര്‍ഷമായി അര്‍ദിയ ജംഇയ്യയില്‍ ജോലി ചെയ്തു വരികയായിരുന്നു. മകന്‍ നിസാര്‍ അലി കുവൈത്തിലുണ്ട്. ഭാര്യ സക്കീന മൂത്ത മകള്‍ ജസീല നാട്ടിലാണ്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള ഒരുക്കങ്ങള്‍ കെകെഎംഎ യുടെ നേതൃത്വത്തില്‍ ചെയ്തു വരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍