പതിനാറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടി മാതു പ്രവാസി ചാനലില്‍
Friday, November 13, 2015 7:20 AM IST
ന്യൂജേഴ്സി: അമരം എന്ന ഒറ്റ ചലച്ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ 'മുത്ത്' ആയി മാറിയ തെലുങ്ക് നായിക മാതു നീണ്ട 16 വര്‍ഷത്തെ ഇട വേളയ്ക്കുശേഷം കാമറക്ക് മുമ്പില്‍ എത്തുന്നു. മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പം ചെറിയ കാലയളവില്‍ത്തന്നെ മാതു അമ്പതില്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ചു.

മഴവില്‍ എഫ്എമ്മും പ്രവാസി ചാനലും സംയുക്തമായി നിര്‍മിച്ച 'ചമയങ്ങളില്ലാതെ' എന്ന പരിപാടിയിലാണു നീണ്ട ഇടവേളയ്ക്കുശേഷം മാതു പ്രേക്ഷകരുടെ മുന്‍പില്‍ എത്തുന്നത്. നവംബര്‍ 13 വെള്ളിയാഴ്ച ന്യൂയോര്‍ക്ക് ടൈം രാത്രി ഒമ്പതിനാണു ഈ പരിപാടി പ്രവാസി ചാനല്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുന്നത്. മഴവില്‍ എഫ്എം ഡയറക്ടര്‍മാരില്‍ ഒരാളായ ജോജോ കൊക്കാരക്കരയുമായി നടത്തിയ സൌഹൃദ സംഭാഷണവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

പ്രവാസി ചാനലില്‍ നവംബര്‍ 13 നു ന്യൂയോര്‍ക്ക് ടൈം ഒമ്പതിനാണ് പരിപാടി. ഇന്ത്യയില്‍ ഉള്ള പ്രേക്ഷകര്‍ക്ക് ശനിയാഴ്ച രാവിലെ 7.30 ന് ഇത് കാണാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1 908 345 5983.

റിപ്പോര്‍ട്ട്: നിഷാന്ത് നായര്‍