രാജൂ ഏബ്രാഹം എംഎല്‍എ ന്യൂയോര്‍ക്ക് റീജിയണല്‍ ഫൊക്കാന കണ്‍വെന്‍ഷനില്‍ മുഖ്യാതിഥി
Friday, November 13, 2015 7:20 AM IST
ന്യൂയോര്‍ക്ക്: നവംബര്‍ 14-നു ശനിയാഴ്ച രാവിലെ പതിനൊന്നു മുതല്‍ വൈകുന്നേരം എട്ടുവരെ ന്യൂയോര്‍ക്ക് വെച്ച് (26 നോര്‍ത്ത് ടൈസണ്‍ അവന്യൂ ഫ്ളോറല്‍ പാര്‍ക്ക്, ന്യൂയോര്‍ക്ക്) നടത്തുന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ രാജു ഏബ്രാഹം എംഎല്‍എ മുഖ്യാതിഥിയായിരിക്കുമെന്നു റീജണല്‍ വൈസ് പ്രസിഡന്റ് ജോസ് കാനാട് അറിയിച്ചു. കഴിഞ്ഞ 19 വര്‍ഷമായി റാന്നി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കേരള നിയമസഭാ സാമാജികനാണു രാജു ഏബ്രാഹം. ഫൊക്കാനയുടെ അടുത്ത സുഹുര്‍ത്തും വഴികാട്ടിയും ആണ് അദ്ദേഹം.

കുട്ടികളുടെ വിവിധ പ്രായത്തിലുള്ള കലാ മത്സരങ്ങള്‍ ആണു ഫൊക്കാന റീജിയണല്‍ കിക്ക് ഓഫിനോടൊപ്പം ചിട്ടപ്പെടുത്തിയിട്ടുള്ളത്. സോളോ സോങ്ങ്, സിംഗിള്‍ ഡാന്‍സ്, എലോക്കേഷന്‍ തുടങ്ങി നിരവധി മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയാണു റീജണല്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതു പ്രായത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു കാറ്റഗറി ആയിട്ടാണ് മത്സരങ്ങള്‍ നടത്തുന്നത്.

ഫൊക്കാന ദേശീയ നേതാക്കളും സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും സമ്മേളനത്തിലേക്കു ഹാര്‍ദമായി സ്വാഗതം ചെയ്യുന്നതായി വൈസ് പ്രസിഡന്റ് ജോസ് കാനാട്, സെക്രട്ടറി അലക്സ് തോമസ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍