മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റന്‍ കാര്‍ണിവല്‍ നവംബര്‍ 14ന്
Friday, November 13, 2015 7:19 AM IST
ഹൂസ്റന്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റന്റെ ഈ വര്‍ഷത്തെ കാര്‍ണിവലും, മുളയാനിക്കുന്നേല്‍ അന്നമ്മ ജോസഫ് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള 56 കളി മത്സരവും നവംബര്‍ 14-നു ശനിയാഴ്ച അസോസിയേഷന്‍ ആസ്ഥാനമായ സ്റാഫോര്‍ഡിലുള്ള കേരള ഹൌസില്‍വച്ച് നടക്കുന്നതാണ്. വൈകന്നേരം രണ്ടിനു ആരംഭിക്കുന്ന കാര്‍ണിവലില്‍ കലാ-കായിക മത്സരങ്ങള്‍, വടംവലി, തട്ടുകട തുടങ്ങി വ്യത്യസ്ത പരിപാടികളും ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കാര്‍ണിവല്‍ കോ-ഓര്‍ഡിനേറ്റേഴ്സായ ജിനു തോമസ് (713 517 6582) അനില്‍ ജനാര്‍ദ്ദനന്‍ (281 507 9721), റെനി കവലയില്‍ (281 300 9777) ബ്ളെസി ഏബ്രഹാം (281 323 9315 ) എന്നിവരില്‍നിന്നു ലഭിക്കുന്നതാണ്.

റിപ്പോര്‍ട്ട്: ഏബ്രഹാം ഈപ്പന്‍