അഞ്ജന്‍ സതീഷിനു കേന്ദ്ര പുരസ്കാരം
Friday, November 13, 2015 3:41 AM IST
ന്യൂഡല്‍ഹി: കേരള കാര്‍ട്ടൂണ്‍ അക്കാഡമിയുടെ ബ്രാന്‍ഡ് ഐക്കണായ അഞ്ജന്‍ സതീഷിന് ഭിന്ന ശേഷിയുള്ള യുവാക്കള്‍കിടയിലെ മികച്ച ക്രിയാത്മക പ്രതിഭക്കുള്ള 2015ലെ കേന്ദ്ര പുരസ്കാരം. സെറിബ്രല്‍ പാഴ്സി മൂലം ജന്മനാ ഉള്ള ശാരീരിക പരിമിതികളെ മറികടന്നാണ് അഞ്ജന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഡിസംബര്‍ മൂന്നിനു ഡല്‍ഹിയില്‍ വിഗ്യാന്‍ ഭവനിലാണ് അവാര്‍ഡ് സമര്‍പ്പണം. കൊച്ചി സ്വദേശിയാണ് അഞ്ജന്‍.

അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാം അദേഹത്തിന്റെ ഓര്‍മ പുസ്തകത്തില്‍ അഞ്ജനെക്കുറിച്ചു പ്രത്യേകം പരാമര്‍ശിച്ചിരുന്നു. അടുത്തിടെ കേരള ബ്ളാസ്റേഴ്സിന്റെ അമരക്കാരനായി കൊച്ചിയിലെത്തിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അഞ്ജന്റെ സര്‍ഗവൈഭവം നേരില്‍ കണ്ടറിഞ്ഞതിനെപ്പറ്റി സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.