ഷിക്കാഗോ മലയാളി അസോസിയേഷന്‍ ചര്‍ച്ചാവേദി ഉദ്ഘാടനം നവംബര്‍ 22ന്
Thursday, November 12, 2015 10:21 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ചര്‍ച്ചാവേദിയുടെ ഔപചാരികമായ ഉദ്ഘാടനം നവംബര്‍ 22നു (ഞായര്‍) വൈകുന്നേരം നാലിന് ഷിക്കാഗോ കെസിഎസ് കമ്യൂണിറ്റി സെന്ററില്‍ (5510 ച ഋഹീി അ്ല, ഇവശരമഴീ, കഘ 60630) രാജു ഏബ്രഹാം എംഎല്‍എ നിര്‍വഹിക്കും.

പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ചാവേദി കണ്‍വീനര്‍ ജെസി റിന്‍സി, ബിജി സി. മാണി, ജോസ് സൈമണ്‍ മുണ്ടാപ്ളാക്കില്‍, മോഹന്‍ സെബാസ്റ്യന്‍, ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിക്കും.

'പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷമുള്ള കേരളം' എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് തോമസ് കോശി (ലിങ്കണ്‍ വുഡ് മോര്‍ട്ട്ഗേജ്), സാബു അച്ചേട്ട് (അരവശലൃല ഞലമഹ ഋമെേലേ) തുടങ്ങിയവരാണ്.

വൈകുന്നേരം നാലിന് ആരംഭിക്കുന്ന പൊതുയോഗത്തിലും തുടര്‍ന്നു നടക്കുന്ന പൊതു ചര്‍ച്ചയിലേക്കും എല്ലാ മലയാളികളെയും ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

പൊതുയോഗത്തിനും തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കും ജേക്കബ് മാത്യു പുറയംപള്ളില്‍, ജിമ്മി കണിയാലി, ജിതേഷ് ചുങ്കത്ത്, ജൂബി വള്ളിക്കളം, ജോണിക്കുട്ടി പിള്ളവീട്ടില്‍, ജോഷി മാത്യു, മത്തിയാസ് പുല്ലാപ്പള്ളില്‍, രഞ്ചന്‍ ഏബ്രഹാം, സാബു നടുവീട്ടില്‍, സന്തോഷ് നായര്‍, ഷാബു മാത്യു, സ്റാന്‍ലി കളരിക്കമുറി, സണ്ണി വള്ളിക്കളം, തൊമ്മന്‍ പൂഴിക്കുന്നേല്‍, സേവ്യര്‍ ഒറവണകളത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ഷിക്കാഗോ മലയാളി സമൂഹത്തില്‍ ഇദംപ്രഥമമായി ആരംഭിക്കുന്ന സംരംഭത്തിനു ഏവരുടെയും സാന്നിധ്യ സഹകരണം ഷിക്കാഗോ മലയാളി അസോസിയേഷന്‍ അഭ്യര്‍ഥിച്ചു. ജിമ്മി കണിയാലി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം