മാണി മാന്യത കാട്ടി: പ്രവാസി കേരള കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക
Thursday, November 12, 2015 10:20 AM IST
ന്യൂയോര്‍ക്ക്: അര നൂറ്റാണ്േടാളം കേരളം കണ്ട പ്രഗല്ഭ നേതാവ് കെ.എം. മാണി തന്റെ രാജിയിലൂടെ കേരളത്തിലെ ജനങ്ങളോടു മാന്യത കാട്ടുകയാണു ചെയ്തത് എന്ന് പ്രവാസി കേരള കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ നേതാക്കള്‍ ജയ്ബൂ കുളങ്ങര, പി.സി. മാത്യു, സോളി കുമ്പിളുവേലില്‍, മാത്യു കുട്ടി ആലുംപരമ്പില്‍, ജോണ്‍സി വര്‍ഗീസ്, സഖറിയ കരുവേലില്‍, സജി പുതൃകയില്‍, വര്‍ഗീസ് കെ. വര്‍ഗീസ്, ബാബു പടവത്തില്‍ എന്നിവര്‍ സംയുക്ത പ്രസ്തവാനയില്‍ അറിയിച്ചു.

കേരള കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പ്രതിസന്ധികള്‍ ഏക മനസോടെ കാണുകയും ജനഹിതം അറിഞ്ഞു മുമ്പോട്ടു പോകണമെന്നും നേതൃത്വത്തോട് ആവശ്യപ്പെട്ടു. തങ്ങളുടെ പിന്തുണ അറിയിക്കുന്നതായി നേതാക്കള്‍ ജോസ് കെ. മാണി എംപിയെ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം