എബോള ബാധിച്ച നഴ്സ് പൂര്‍ണമായി സുഖം പ്രാപിച്ചു
Thursday, November 12, 2015 10:19 AM IST
ഗ്ളാസ്ഗോ: നേരത്തെ എബോള വൈറസ് ബാധയുണ്ടായതിന്റെ അസ്വസ്ഥതകള്‍ ഉയിര്‍ത്തെഴുന്നേറ്റത്തിനെത്തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്കോട്ടിഷ് നഴ്സ് പൂര്‍ണമായി സുഖം പ്രാപിച്ചെന്നു ഡോക്ടര്‍മാര്‍.

കഴിഞ്ഞ വര്‍ഷം സിയേറ ലിയോണിലെ ആരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് പൌലിന്‍ കാഫെര്‍കി എന്ന നഴ്സിന് ആദ്യമായി എബോള ബാധിക്കുന്നത്. ലണ്ടനിലെ ചികിത്സയിലൂടെ ഇതു ഭേദപ്പെടുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ മാസം, പഴയ വൈറസ് ബാധ കാരണം മസ്തിഷ്ക ജ്വരം ആരംഭിക്കുകയായിരുന്നു. ഇതോടെയാണു വീണ്ടും ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍