കേളി ഫൂട്ബോള്‍ ടൂര്‍ണമെന്റ്; ഈ ആഴ്ച്ചത്തെ മത്സരങ്ങള്‍ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ അക്കാദമി സ്റേഡിയത്തില്‍
Thursday, November 12, 2015 10:18 AM IST
റിയാദ്: റിയാദ് വില്ലാസ് വിന്നേഴ്സ് കപ്പിനും അല്‍മദീന റണ്ണര്‍ അപ്പ് ട്രോഫിക്കും വേണ്ടി നടന്നുവരുന്ന എട്ടാമത് കേളി ഫൂട്ബോള്‍ ടൂര്‍ണമെന്റിലെ വെള്ളിയാഴ്ചത്തെ മത്സരങ്ങള്‍ ഡിപ്ളോമാറ്റിക് ക്വാര്‍ട്ടേഴ്സിനു സമീപമുള്ള ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ അക്കാദമി സ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

നസ്രിയയിലെ അല്‍ ആസിമ ഇന്റര്‍നാഷണല്‍ സ്റേഡിയത്തില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് മറ്റൊരു സ്റേഡിയത്തിലേക്ക് ടൂര്‍ണമെന്റ് താത്കാലികമായി മാറ്റേണ്ടി വന്നതെന്നും സംഘാടകര്‍ പറഞ്ഞു.   

ടൂര്‍ണമെന്റിന്റെ അഞ്ചാമത്തെ ആഴ്ചയായ വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴിനു ഷിഫ അല്‍ജസീറ പോളിക്ളിനിക്ക് അസീസിയ സോക്കറും സഫെകൊ ആന്‍ഡ് അറാഫ ഗോള്‍ഡ് കൊണ്േടാട്ടി റിയല്‍ കേരളയും ഏറ്റുമുട്ടും.

വൈകുന്നേരം ആറിനു ഇതേ സ്റേഡിയത്തില്‍ നാലാമത് ലുലു കപ്പ് കേളി ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ മൂന്നാമത്തെ മത്സരത്തില്‍ ഡല്‍ഹി പബ്ളിക് സ്കൂളും മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്കൂളും മാറ്റുരയ്ക്കും. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ ഐഐപിഎസും യാരാ സ്കൂളും വിജയികളായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍