കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളിയുടെ പത്താമത് വാര്‍ഷികാഘോഷ സമാപനം നവംബര്‍ 13ന്
Thursday, November 12, 2015 8:29 AM IST
കുവൈത്ത് സിറ്റി:കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളിയുടെ പത്താമത് വാര്‍ഷികാഘോഷങ്ങളുടെ സമാപനം നവംബര്‍ 13നു (വെള്ളി) അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടക്കും.

രാവിലെ 10നു നടക്കുന്ന പൊതുസമ്മേളനം ക്നാനായ അതി ഭഭ്രാസന ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് ഉദ്ഘാടനം ചെയ്യും. ഇടവക വികാരി ഫാ. കൊച്ചുമോന്‍ തോമസ് അധ്യക്ഷത വഹിക്കും. റവ. ഇമ്മാനുവല്‍ ഗരീബ്, ഫാ. മാത്യു കുരുവിള, ഫാ. എന്‍.സി. മാത്യു കുവൈത്തിലെ മറ്റു സാംസ്കാരിക, സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ചു ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, മുന്‍ ഭാരവാഹികളെ ആദരിക്കല്‍, സമര്‍ഥരായ വിദ്യാര്‍ഥികളെ അനുമോദിക്കല്‍ തുടങ്ങിയ പരിപാടികളും പള്ളി ഡയറക്ടറിയുടെയും സുവനീറിന്റെ പ്രകാശനവും നടക്കും.

ആഘോഷപരിപാടികളുടെ ഭാഗമായി സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സമര്‍ഥരായ അഞ്ചു വിദ്യാര്‍ഥികള്‍ക്ക് അഞ്ചു വര്‍ഷത്തേക്കു വിദ്യാഭ്യാസ സ്കോളര്‍ഷിപ്പും നാട്ടിലെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 10 വിധവകള്‍ക്കു സഹായം നല്‍കാനും സാധിച്ചിട്ടുണ്ട്.

അബാസിയ ഹൈഡൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ്, ഇടവക വികാരി ഫാ.കൊച്ചുമോന്‍ തോമസ്, സെക്രട്ടറി അനി സ്റീഫന്‍, ട്രസ്റി ഏബ്രഹാം മാത്യു, ജേക്കബ് മാത്യു എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍