തൃശൂര്‍ ജില്ലാ സൌഹൃദവേദി കിഴക്കന്‍ പ്രവിശ്യ കുടുംബസംഗമം നടത്തി
Thursday, November 12, 2015 8:27 AM IST
ദമാം: തൃശൂര്‍ ജില്ലാ സൌഹൃദവേദി കിഴക്കന്‍ പ്രവിശ്യ കുടുംബസംഗമം നവംബര്‍ ആറിനു ദമാം റോസ് റസ്ററന്റില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ 2016ലേക്കുള്ള മെംബര്‍ഷിപ്പ് വിതരണം ഷാജു ജേക്കബിനു മെംബര്‍ഷിപ്പു നല്‍കി ടിജെഎസ് വി സൌദി ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് റോഷ്ദാസ് നിര്‍വഹിച്ചു.

കുടുംബ സംഗമത്തോടനുബന്ധിച്ചു പ്രശസ്ത സംഗീതജ്ഞനും നാദബ്രഹ്മം ഫൌണ്േടഷന്‍ സ്ഥാപ പ്രസിഡന്റുമായ എം.ഡി. സോമശേഖറിനെ ടിജെഎസ് വി സൌദി ചാപ്റ്റര്‍ ട്രഷറര്‍ ധനജ്ഞയകുമാര്‍ പൊന്നാടയും ജനറല്‍ സെക്രട്ടറി അനില്‍ നാട്ടിക മൊമൊന്റോയും നല്‍കി ആദരിച്ചു.

തൃശൂര്‍ ജില്ലാ സൌഹൃദവേദിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു അനില്‍ നാട്ടികയും ടിജെഎസ്വി സൌദി ചാപ്റ്റര്‍ ആക്ടിംഗ് പ്രസിഡന്റ് ബഷീര്‍ വാടാനപ്പള്ളിയും എന്‍ആര്‍ഐ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ഡയറക്ടര്‍ മാള മുഹിയൂദ്ദീനും സംസാരിച്ചു. ടിജെഎസ് വി സൌദി ചാപ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് ശങ്കര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ശങ്കരവാര്യര്‍, കുടുംബസംഗമം കണ്‍വീനര്‍ ലോറന്‍സ്, ബാബു പൊറ്റെക്കാട്ട്, ഷൈജു നമ്പ്യാത്ത് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

സംഗമത്തോടനുബന്ധിച്ച് സുബ്രു ഗുരുവായൂര്‍, സലിം വിന്‍സെന്റ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കലാസന്ധ്യയും ഗാനമേളയും അരങ്ങേറി.

തൃശൂര്‍ ജില്ലാ സൌഹൃദവേദി കിഴക്കന്‍ പ്രവിശ്യയുടെ പുതിയ ഭാരവാഹികളായി സോമന്‍ ബ്ളാങ്ങാട്ട് ചെയര്‍മാനായും ഉമ്മര്‍ ഫറൂക്ക് വൈസ് ചെയര്‍മാനായും സന്തോഷ് ഗുരുവായൂര്‍, ബഷീര്‍ എന്നിവരെ കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.

കിഴക്കന്‍ പ്രവിശ്യ കൌണ്‍സിലര്‍മാരായ ദേവദാസ്, അഫ്സല്‍, ഉണ്ണികൃഷ്ണന്‍, നസീര്‍, ജോബി അനില്‍ കാരേക്കാട് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പോളി തണ്ടിയാക്കല്‍ നേതൃത്വം നല്‍കിയ ചടങ്ങില്‍ കിഴക്കന്‍ പ്രവിശ്യ ചെയര്‍മാന്‍ സോമന്‍ ബ്ളാങ്ങാട് അധ്യക്ഷത വഹിച്ചു. സന്തോഷ് ഗുരുവായൂര്‍ സ്വാഗതവും ജോണ്‍ പുല്ലേക്കാരന്‍ ആശംസയും ശശികുമാര്‍ മുള്ളൂര്‍ക്കര നന്ദിയും പറഞ്ഞു.