ഹാള്‍ട്ടണ്‍ മലയാളീസ് അസോസിയേഷന്‍ കേരളപ്പിറവി ആഘോഷിച്ചു
Thursday, November 12, 2015 8:24 AM IST
ടൊറേന്റോ: ഹാള്‍ട്ടണ്‍ മലയാളീസ് അസോസിയേഷന്‍ കേരളപ്പിറവി ആഘോഷിച്ചു. ബര്‍ലിംഗ്ടണിലെ കോര്‍പ്പസ് ക്രിസ്റി സെക്കന്‍ഡറി സ്കൂളില്‍ നടന്ന ആഘോഷ പരിപാടികള്‍ ഹാള്‍ട്ടണ്‍ പ്രൊവിന്‍ഷ്യല്‍ പാര്‍ലമെന്റ് അംഗം ഇന്ദിര നായിഡു ഹാരിസും കനേഡിയന്‍ സാമൂഹ്യരംഗത്തെ മലയാളി സാന്നിധ്യം ജോബ്സണ്‍ ഈശോ എന്നിവര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിന്‍സ് മണ്ഡപം സ്വാഗതം ആശംസിച്ചു. ഒന്റാരിയോ ലെജിസ് ലേറ്റീവ് പാര്‍ലമെന്റിന്റെ പ്രശസ്തിപത്രം എംപിപി ഇന്ദിരാ നായിഡു ഹാരിസ്, ബിന്‍സ് മണ്ഡപത്തിനു സമ്മാനിച്ചു.

തുടര്‍ന്നു നടന്ന വനികളുടെ ചെണ്ടമേളത്തോടെ ആഘോഷ പരിപാടികള്‍ക്കു തുടക്കം കുറിച്ചു. മോഹന്‍ ശ്രീകുമാര്‍, പ്രദീപ് നമ്പ്യാര്‍, ശ്രീകുമാര്‍ ശിവന്‍, ദിലീപ് എന്നിവരാണ് മേളം നയിച്ചത്. സുഹ്റ, അപര്‍ണ, വിനീത, ശ്രീജ, സിന്ധു, സീമ, ഷമിത, രാജി, ദേവി, ബിന്ദു എന്നിവര്‍ ചേര്‍ന്നൊരുക്കിയ കൈകൊട്ടിക്കളി, സുജാത സുരേഷ് ചിട്ടപ്പെടുത്തി. സ്വരമുദ്ര ഡാന്‍സ് അക്കാഡമി വിദ്യാര്‍ഥിനികളായ അഞ്ജലി ശ്രീകുമാര്‍, ഉമ കൃഷ്ണ, അഞ്ജലി പിള്ള, ഗൌരി മേനോന്‍, ടെസിയ, അവ്യുക്ത, ജൊവാന, അദിതി, ആഞ്ജല, ആന്‍വി, വാണി, നന്ദ, സിഹി, സിംറന്‍ എന്നിവര്‍ നൃത്ത വിരുന്ന് അവതരിപ്പിച്ചു. വിനീത വിഷ്ണു കുട്ടികള്‍ക്കായി ആവിഷ്കരിച്ച അവതരിപ്പിച്ച നാടന്‍ കുട്ടിക്കളികള്‍, സജീവ് കോടോത്ത് സംവിധാനം ചെയ്ത കിഡ്സ് ഫാഷന്‍ ഷോ, സീമ ശ്രീകുമാറും സംഗീത വിദ്യാര്‍ഥികളും ചേര്‍ന്നൊരുക്കിയ ഗാനകൈരളി, സംഗീതഞ്ജനായ കാര്‍ത്തിക രാമലിംഗവും കൂട്ടരും ചേര്‍ന്നവതരിപ്പിച്ച വാദ്യവൃന്ദം, ശ്രീകുമാര്‍ ജനാര്‍ദ്ദനന്‍, വിപിന്‍, വിജയ്, മുരളി, പ്രദീപ്, ദിലീപ്, ശ്രീകുമാര്‍ ശിവന്‍ എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച ഒപ്പന, ഏഷ്യാനെറ്റ് സ്റാര്‍ സിംഗറായ നാദിര്‍ഷായും കൂട്ടുകാരും അവതരിപ്പിച്ച ലളിതഗാനമേള, ബിന്‍സ് മണ്ഡപവും സുരേഷും ചേര്‍ന്നൊരുക്കി, ജോയ് വര്‍ഗീസ് ശ്രീകുമാര്‍ ശിവന്‍, സന്ദേശ്, അജിത്, അജി ജോണ്‍, ശ്രീജ, റോസ്മി, പ്രിജി എന്നിവര്‍ അഭിയനയിച്ച ഫൈസ്റാര്‍ എന്ന 'ഹാസ്യ' ലഘുനാടകവും ആഘോഷപരിപാടികളുടെ മാറ്റു കൂട്ടി.

മലയാളം സ്കൂളില്‍ മികച്ച നേട്ടം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ ഡോ. ജോസഫ് ചെമ്പരത്തിയും മാറ്റ് മാത്യൂസും ചേര്‍ന്നു നല്‍കി. പരിപാടികളില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള ഉപഹാരങ്ങള്‍ ഹാള്‍ട്ടണ്‍ കാത്തലിക് ബോര്‍ഡിനു വേണ്ടി ഇസബെല്‍ മസ്ക്കരെനാസ് സമ്മാനിച്ചു. ന്യൂ ഓക് വില്‍ ഹോസ്പിറ്റല്‍ ഫൌണ്േടഷനുവേണ്ടി ഹാള്‍ട്ടണ്‍ മലയാളികള്‍ സമാഹരിച്ച 3101 ഡോളര്‍ സദസില്‍ പ്രതിനിധികള്‍ക്കു കൈമാറി. ശ്രീകാന്ത്, സുമ, അജി ജോണ്‍ എന്നിവര്‍ മോഡറേറ്ററായിരുന്നു. പ്രദീപ് നമ്പ്യാര്‍, ധീരജ് പോള്‍, ശ്രീജ ശ്രീകുമാര്‍, ടോമി ജോസഫ്, അലക്സ് ജോര്‍ജ്, കവിതാ പരം, റോയ് പിള്ള, സ്റാന്‍ലി പാപ്പച്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആഘോഷങ്ങളുടെ മുഖ്യപ്രായോജകനായ മനോജ് കരാത്തക്ക് അസോസിയേഷന്റെ ഉപഹാരം ട്രഷറര്‍ സജീവ് കോടോത്ത് സമ്മാനിച്ചു. സെക്രട്ടറി ശിവ ചാക്കോളി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സുരേഷ് നെല്ലിക്കോട്