നോര്‍മയുടെ ചില്‍ഡ്രന്‍സ് ഡേ, ദീപാവലി ആഘോഷങ്ങള്‍ നവംബര്‍ 15ന്
Thursday, November 12, 2015 8:22 AM IST
മാഞ്ചസ്റര്‍: നോര്‍ത്ത് മാഞ്ചസ്റര്‍ മലയാളി അസോസിയേഷന്റെ (നോര്‍മ) ചില്‍ഡ്രന്‍സ് ഡേ, ദീപാവലി ആഘോഷങ്ങള്‍ നവംബര്‍ 15നു (ഞായര്‍) നടക്കും.

സെന്റ് ആന്‍സ് ചര്‍ച്ച് പാരീഷ് ഹാളില്‍ ഉച്ചകഴിഞ്ഞ് 2.30 മുതലാണു പരിപാടികള്‍. യുകെയിലെ അറിയപ്പെടുന്ന കവിയും സാഹിത്യകാരനുമായ മുരുകേഷ് പനയറ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കും.

ആഘോഷ പരിപാടികളോടനുബന്ധിച്ചു കുട്ടികള്‍ക്കായി പ്രത്യേക ക്ളാസ്, ഡ്രോയിംഗ് മത്സരം, പൊതുയോഗം എന്നിവ നടക്കുമെന്നു അസോസിയേഷന്‍ പ്രസിഡന്റ് സോണി ചാക്കോ അറിയിച്ചു.

മുഴുവന്‍ അസോസിയേഷന്‍ കുടുംബാംഗങ്ങളെയും പരിപാടിയിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: സോണി ചാക്കോ 07723306974, നിബു കുര്യന്‍ 07776778889.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍