ഫൊക്കാന വിമന്‍സ് ഫോറം അവയവദാനത്തിനുള്ള സമ്മതപത്രം ശേഖരിക്കുന്നു
Thursday, November 12, 2015 6:48 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ കേന്ദ്രസംഘടനയായ ഫൊക്കാന ചാരിറ്റിക്കു മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നു. പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, പാവപ്പെട്ടവരേയും സാധാരണക്കാരെയും സഹായിക്കുകയും എന്നുള്ളതാണ് ഫൊക്കാനയുടെ ലക്ഷ്യം. വിമന്‍സ് ഫോറം അവയവദാനത്തിനുള്ള സമ്മതിപത്രം ശേഖരിക്കുന്നു. എല്ലാ റീജിയണല്‍ കണ്‍വെന്‍ഷനിലും ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ അവയവദാനത്തിനുള്ള സമ്മതിപത്രം ശേഖരികുന്നുണ്െടന്നു വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ട് അറിയിച്ചു.

നമ്മുടെ കൊച്ചുകേരളത്തില്‍ അപകടങ്ങളിലൂടെ മസ്തിഷ്കമരണം സംഭവിക്കുമെന്ന് ഉറപ്പായവരുടെ ബന്ധുക്കള്‍ ധാരാളമായി അവരുടെ അവയവദാനത്തിനു സന്നദ്ധത കാണിച്ചുകൊണ്ടു മുന്നോട്ട് വരുന്നുണ്ട്. ഉറ്റവരുടെയും ഉടയവരുടെയും അവയവങ്ങള്‍ ചിലരെയെങ്കിലും ജീവിതത്തിലേക്ക് മടക്കിയെത്തിക്കുന്നു. നമ്മുടെ മരണശേഷം ഒരു ജീവനെങ്കിലും വീണ്െടടുക്കുവാന്‍ സാധിച്ചാല്‍ ഈ ജീവതത്തിന് അര്‍ഥമുണ്ടായി. മരിച്ച് മണ്ണടിഞ്ഞാലും ആ പുണ്യപ്രവര്‍ത്തിയിലൂടെ വീണ്ടും ജീവിക്കും.' ജീവിതത്തിന്റെ അര്‍ഥം ജീവിതത്തിന്പ്പുറത്തേയ്ക്കും'എന്ന ആപ്തവാക്യം പ്രാവര്‍ത്തികമാക്കുവാന്‍ നമുക്ക് കഴിയും എന്ന് വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ട്, വൈസ് പ്രസിഡന്റ് ലത കറുകപ്പള്ളില്‍ അറിയിച്ചു.

വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ട്,ശോശാമ്മ വര്‍ഗീസ് (പ്രസിഡന്റ്), ലത കറുകപ്പള്ളില്‍(വൈസ് പ്രസിഡന്റ്,) ജെസ്സി ജോഷി (സെക്രട്ടറി),ബാല വിനോദ് (ട്രഷറര്‍), ജെസ്സി കാനാട്ട് (ജോയിന്റ് സെക്രട്ടറി), റെനി ജോസ് (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ അറിയിച്ചതാണ്.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍