സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
Wednesday, November 11, 2015 8:28 PM IST
കുവൈത്ത്: ഐസിഎഫ് കുവൈത്ത് നാഷണല്‍ കമ്മിറ്റി ഡിസമ്പര്‍ 18-നു സംഘടിപ്പിക്കുന്ന ഹുബ്ബുറസൂല്‍ മഹാസമ്മേളന സ്വാഗതസംഘം ഓഫീസ് ഫര്‍വാനിയ ഐസിഎഫ് ഓഡിറ്റോറിയത്തില്‍ ചെയര്‍മാന്‍ അബ്ദുള്‍ ഹക്കീം ദാരിമി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സമ്മേളന പോസ്റര്‍ പ്രകാശനവും നടന്നു. വി.ടി. അലവി ഹാജി, അബ്ദുള്ള വടകര, അഡ്വ. തന്‍വീര്‍ ഉമര്‍, അബു മുഹമ്മദ്, ബഷീര്‍ അണ്ടിക്കോട്, ഹബീബ് രാങ്ങാട്ടൂര്‍ തൂടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ അഹ്മദ് കെ. മാണിയൂര്‍ സ്വാഗതം പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍