എന്‍ബിടിസി ഫെസ്റീവ് നൈറ്റ് 2015 സമാപിച്ചു
Wednesday, November 11, 2015 1:45 PM IST
കുവൈത്ത്: എന്‍ബിടിസി ഫെസ്റീവ് നൈറ്റ് സമാപിച്ചു. നവംബര്‍ അഞ്ചിനു വൈകുന്നേരം നാലിനു ആരംഭിച്ച വാര്‍ഷികാഘോഷത്തില്‍ പ്രശസ്ത ചലിച്ചിത്രതാരം ഗോവിന്ദ് പത്മസൂര്യയും രാജേഷും അവതാരകനായി എത്തി. കുവൈത്ത് ദേശീയഗാനത്തോടെ ആരംഭിച്ച സമ്മേളനം ഇന്ത്യന്‍ സ്ഥാനപതി സുനില്‍ കെ. ജയന്‍ ഫെസ്റീവ് നൈറ്റ് ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ കെ.ജി. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഷിബി ഏബ്രഹാം സ്വാഗതം ആശംസിച്ചു. എന്‍ബിടിസി ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് മുഹമ്മദ് അല്‍ബദാ ആമുഖ സന്ദേശം നല്‍കി.

എന്‍ബിടിസി തങ്ങളുടെ ജീവനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള നിരവധി പുരസ്കരങ്ങളും ജീവനക്കാരുടെ കുടുംബങ്ങള്‍ക്കുള്ള ക്ഷേമപദ്ധതിയുടെ സഹായവും വിവിധ സേഫ്റ്റി അവാര്‍ഡുകളും ജീവനകാരുടെ കുട്ടികളില്‍ എസ്എസ്എല്‍സി, പ്ളസ്ടു വിഭാഗത്തില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള അവാര്‍ഡും ചടങ്ങില്‍ സമ്മാനിച്ചു.

എന്‍ബിടിസി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ബോബ് മിഡ്ഗി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലയാള ചലചിത്രതാരം പൃഥിരാജ്, ഗായിക കെ.എസ്. ചിത്ര, പ്രശസ്ത ചലചിത്ര സംവിധായകന്‍ ബ്ളസി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മനോജ് നന്തിലത്ത് ചടങ്ങിനു നന്ദി പറഞ്ഞു. തുടര്‍ന്നു നടന്ന കലാവിരുന്നില്‍ കെ.എസ്. ചിത്രയും സംഘത്തിന്റെയും ഗാനമേള, ഷംന കാസിം അവതരിപ്പിച്ച നൃത്തം തുടങ്ങിയവ അരങ്ങേറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍