മന്ത്രാലയത്തിനു പുറത്തുള്ള സ്വദേശികളേയും പരിശോധനക്കു നിയമിക്കും: തൊഴില്‍ മന്ത്രാലയം
Wednesday, November 11, 2015 1:42 PM IST
ദമാം: സൌദിയിലെ സ്ഥാപനങ്ങളിലും കമ്പനികളിലും നിയമലംഘനങ്ങള്‍ കണ്െടത്തുന്നതിനു മന്ത്രാലയത്തിനു പുറത്തുള്ള മറ്റു സൌദി സ്വദേശികളേയും നിയമിക്കുമെന്ന് സൌദി തൊഴില്‍ മന്ത്രാലയം. സൌദി തൊഴില്‍ മന്ത്രിയായിരിക്കും ഇവരെ പരിശോധനക്കായി തത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുക.

രാജ്യത്തെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതിനു മന്ത്രാലയത്തിന്റെ ഇന്‍സ്പെക്ടര്‍മാരെല്ലാത്തവരെ നിയമിക്കാന്‍ തൊഴില്‍ മന്ത്രാലയത്തിനു അര്‍ഹത ഉണ്ടായിരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.

സൌദി തൊഴില്‍ മന്ത്രിക്കോ അദ്ദേഹം ചുമതലപ്പെടുത്തുന്ന വ്യക്തിക്കോ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതിനു മന്ത്രലായത്തിനു പുറത്തുള്ള സൌദി സ്വദേശികളെ നിയമിക്കാന്‍ അവകാശമുണ്ടായിരിക്കും. സ്ഥാപനങ്ങള്‍ക്കു പിഴയിടുന്ന സംഖ്യയുടെ 25 ശതമാനം തുക പരിശോധന നടത്തുന്ന ഈ സ്വദേശികള്‍ക്കു നല്‍കാനും അവകാശമുണ്ടായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

സൌദിയിലെ സ്ഥാപനങ്ങളില്‍ സംയുക്തമായി പരിശോധ നടത്തുന്നതിനു സൌദി തൊഴില്‍ മന്ത്രാലയവും സൌദി ആഭ്യന്തരമന്ത്രാലയവും അടുത്ത ദിവസം യോഗം ചേര്‍ന്നു പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം