ഡോ. സോണി സെബാസ്റ്യന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്
Wednesday, November 11, 2015 1:33 PM IST
കുവൈത്ത്: ഫ്യൂഷന്‍ ഗ്രൂപ്പ് ഓഫ് കമ്പനി സ്ഥാപകനും മാനേജിംഗ് ഡയക്ടറുമായ ഡോ. സോണി സെബാസ്റ്യന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിച്ചു.

നവംബര്‍ അഞ്ചിനു ലണ്ടന്‍ പാര്‍ലമെന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ യുകെ പാര്‍ലമെന്റ് അംഗം വീരേന്ദ്ര ശര്‍മയില്‍നിന്നും അവാര്‍ഡ് ഏറ്റു വാങ്ങി.

കുവൈത്ത്, യുഎഇ, യുകെ എന്നീ രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഒരു വ്യവസായ സാമ്രാജ്യത്തിന്റെ ഉടമയാണ് കോട്ടയം അതിരമ്പുഴ സ്വദേശിയായ സോണി സെബാസ്റ്യന്‍. 2012-13, 14 വര്‍ഷങ്ങളിലെ സിഇഒ ഓഫ് ദി ഈയര്‍ അവാര്‍ഡ്, മികച്ച ബിസിനസ്മാനുള്ള 2014 ലെ അവാര്‍ഡ്, 2011 ലെ ഇന്റര്‍നാഷണല്‍ ഫ്രൈറ്റ് ഫോര്‍വേഡിംഗ് അവാര്‍ഡ്, 2012 ലെ ടോപ്പ് ടേണ്‍ കോണ്‍ട്രിബ്യൂഷന്‍ അവാര്‍ഡ്, 2013 ലെ പ്രോജക്ട് ഫോര്‍വേഡിംഗ് അവാര്‍ഡ്, 2014 ലെ ക്വാണ്ടം എലൈറ്റ് അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: രാജു വേലംകാലാ