യുഎഇ ഓപ്പണ്‍ ഷട്ടില്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ഡിസംബര്‍ മൂന്നിന്
Wednesday, November 11, 2015 7:26 AM IST
അബുദാബി: ഇന്ത്യന്‍ ഇസ്ളാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ യുഎഇ എക്സ്ചേഞ്ച് ട്രോഫിക്കുവേണ്ടിയുള്ള രണ്ടാമത് യുഎഇ ഓപ്പണ്‍ ഷട്ടില്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ഡിസംബര്‍ മൂന്നിനു വ്യാഴാഴ്ച രാവിലെ എട്ടു മുതല്‍ രാത്രി പത്തുവരെ ഇസ്ലാമിക് സെന്റര്‍ ഇന്‍ഡോര്‍ സ്റേഡിയത്തില്‍ നടക്കും.

ലീഗ് കം നോക്കൌട്ട് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരത്തില്‍ യുഎഇയിലുള്ള 24 ടീമുകള്‍ മാറ്റുരയ്ക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്കു ട്രോഫിയും യഥാക്രമം 5000, 3000, 1000 ദിര്‍ഹം വീതം കാഷ് പ്രൈസും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷന്‍ ഫോമിനും ബന്ധപ്പെടുക: 02 6424488.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള