കല കുവൈറ്റ് ക്രിക്കറ്റ്, ഫഹഹീല്‍ ഈസ്റ് ടീം ജേതാക്കള്‍
Wednesday, November 11, 2015 7:25 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫഹഹീല്‍ ഈസ്റ് ടീം ജേതാക്കളായി. ഫൈനലില്‍ അവര്‍ മംഗഫ് ടീമിനെ പരാജയപ്പെടുത്തിയാണു തുടര്‍ച്ചയായ മൂന്നാം തവണയും കിരീടം സ്വന്തമാക്കിയത്.

ഖൈതാനില്‍ നടന്ന മത്സരങ്ങള്‍ കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റിന്റെ 45 യൂണിറ്റുകളെ പ്രതിനിധീകരിച്ചു 20 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു.

ടൂര്‍ണമെന്റിലെ മാന്‍ ഓഫ് ദി സീരിസ് ആയി മംഗഫ് ടീമിലെ ശഫീക്കിനെയും മികച്ച ബാറ്റ്സ്മാനായി ഫഹഹീല്‍ ഈസ്റ് ടീമിലെ ദിജുവിനെയും ഏറ്റവും നല്ല ബൌെളര്‍, മാന്‍ ഓഫ് ദി മാച്ച് എന്നീ സമ്മാനങ്ങള്‍ യഥാക്രമം ഫഹഹീല്‍ ഈസ്റ് ടീമിലെ ഷമീര്‍, സേവ്യര്‍ എന്നിവര്‍ക്കു ലഭിച്ചു.

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്ത്, ട്രഷറര്‍ അനില്‍ കൂക്കിരി, കായിക വിഭാഗം സെക്രട്ടറി ജിജോ ഡോമനിക്ക്, മൈക്കല്‍ ജോണ്‍സന്‍, അരവിന്ദാക്ഷന്‍, വിജീഷ്.യു.പി, ജിജി ജോര്‍ജ്, സുഗതകുമാര്‍ എന്നിവര്‍ സമ്മാനിച്ചു.

ടൂര്‍ണമെന്റ് നടത്തിപ്പിന് ഷാനവാസ്, ഫിറോസ്, എഡ്വേര്‍ട്, സ്റാലിന്‍, ഷൈന്‍ നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സമ്മാനദാന ചടങ്ങിനു ജിജോ ഡൊമിനിക് സ്വാഗതവും ടൂര്‍ണമെന്റ് കോ-ഓര്‍ഡിനേറ്റര്‍ അരവിന്ദാക്ഷന്‍ നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍