എട്ടാമതു സൂര്യ, ലുഡ്വിക്ക് ഇന്ത്യന്‍ ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റിവല്‍ വിയന്നയില്‍
Wednesday, November 11, 2015 7:23 AM IST
വിയന്ന: ഓസ്ട്രിയന്‍ മലയാളികള്‍ നേതൃത്വം നല്കുന്ന എട്ടാമതു സൂര്യ, ലുഡ് വിക്ക് ബോളിവുഡ് ഫെസ്റിവല്‍ നവംബര്‍ 25-നു വിയന്നയിലെ ഇരുപത്തിരണ്ടാമത്തെ ജില്ലയിലുള്ള ലുഡ് വിക്ക് ഷോപ്പില്‍ നടക്കും. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു സൂര്യ വിയന്നയുടെ നേതൃത്വത്തില്‍ വീണ്ടും പരിപാടി സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള വേദികളില്‍ സൂര്യ ഫെസ്റിവല്‍ വര്‍ഷങ്ങളായി നടന്നുവരുന്നതിന്റെ ഭാഗമാണു വിയന്നയിലും സൂര്യ വിയന്ന എന്ന പേരില്‍ നടക്കുന്ന ഇന്ത്യന്‍ ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റിവല്‍.

ഇന്ത്യന്‍ ക്ളാസികല്‍ നൃത്തം, ബോളിവുഡ് ഡാന്‍സ്, സംഗീതം തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും. നവംബര്‍ 27ന് വൈകിട്ട് ആറു മുതല്‍ എട്ടു വരെ കലാപരിപാടികള്‍ ഉണ്ടായിരിക്കും. മെട്രോ സ്റ്റേഷന്‍ യു ഒന്നിന്റെ ആദര്‍ക്ളാര്‍ സ്ട്രാസെയില്‍നിന്നു ഷോപ്പിലേക്കു ഫ്രീ ബസ് സര്‍വീസ് ഉണ്ടായിരിക്കുന്നത്. വിവരങ്ങള്‍ വാര്‍ത്ത!യോടൊപ്പം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ലഭിക്കുന്നതാണ്. സൌജന്യ സ്നാക് ബുഫെയും (ലിമിറ്റഡ്) ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബെഞ്ചമിന്‍: 0699 15044310, അന്തോണി: 699 18251566, വിനോദ്: 69918066930, ഘോഷ്: 699 11320561, സജി: 699 19082976.

റിപ്പോര്‍ട്ട്: ജോബി ആന്റണി