ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ ദശവാര്‍ഷികം 'ദശസന്ധ്യ' അവസാനിച്ചു
Wednesday, November 11, 2015 7:23 AM IST
മാഞ്ചസ്റര്‍ : ട്രാഫോര്‍ഡ് അസോസിയേഷന്റെ ദശവാര്‍ഷികം 'ദശസന്ധ്യ സമാപിച്ചു. ദശവാര്‍ഷിക സമാപനത്തോടനുബന്ധിച്ചു നടത്തിയ നജിം അര്‍ഷാദ്, അരുണ്‍ ഗോപന്‍ ടീമിന്റെ ഗാനമേള ആയിരുന്നു പരിപാടിയുടെ മുഖൃ ആകര്‍ഷണം. ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സിബി വേകത്താനത്തിന്റെ അധ്യക്ഷതയില്‍ ആരഭിച്ച ദശവാര്‍ഷികഘോഷ സമാപന സമ്മേളനം ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ ജെ.കെ. ശര്‍മ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ എംപി മേരി റോബിന്‍സണ്‍ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ സുവനീര്‍ 'സ്വരം' പ്രകാശനം ചെയ്തു. ചടഞ്ഞില്‍ മുന്‍ ക്രോയിടോണ്‍ മേയറും സിറ്റി കൌണ്‍സിലറുമായ മതി മഞ്ജു ഷാഹുല്‍ ഹമീദ്, ഗ്ളോബല്‍ പ്രവസി മലയാളി കൌണ്‍സില്‍ പ്രസിഡന്റ് സാബു കുരിയന്‍ , അഡ്വ. റെന്‍സണ്‍ തുടിയാന്‍പ്ളാക്കല്‍, ജോര്‍ജ് തോമസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ട്രാഫോര്‍ഡ് മലയാളി അസോസിയേന്‍ മെമ്പറും ഗ്ളോബല്‍ പ്രവസി മലയാളി കൌണ്‍സില്‍ ചെയര്‍മാനുമായ സാബു കുര്യന്‍ മാന്നാംകുളത്തെ പ്രവാസിരത്ന അവാര്‍ഡ് നല്‍കി ആദരിച്ചു. അതോടോപ്പംതന്നെ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ കഴിഞ്ഞ പത്തു വര്‍ഷകാലം പ്രസിഡന്റുമാരായിരുന്ന ഷോണി തോമസ്, സാബു കുര്യന്‍, അഡ്വ. റെന്‍സണ്‍ തുടിയാന്‍പ്ളാക്കല്‍, ഡോ. സിബി വേകത്താനം, ബിജു ജോണ്‍, ഗ്രയിസണ്‍, കുരിയ്ക്കോസ്, ഷൈജൂ ചാക്കോ എന്നിവരെയും ഇന്‍ഡ്യന്‍ കോണ്‍സുലര്‍ ജെനറല്‍ പൊന്നാടഅണിയിച്ച് ആദരിക്കുകയുണ്ടായി . കുട്ടികളുടെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ക്ക് തിരഞ്ഞെടുക്കപെട്ട അലക്സ് റെന്‍സണ്‍, ജേര്‍ജ്ജ് തോമസ്, ഡെ റിക്ക് ടോണി എന്നിവര്‍ക്കു നജിം അര്‍ഷാദ് അവാര്‍ഡുകള്‍ സമ്മാനിക്കുകയുണ്ടായി . ട്രാഫോര്‍ഡ് മലയാളി അസോസിയേന്‍ നടത്തിയ ഫോട്ടോഗ്രാഫി മത്സര വിജയികളായ ഷോണി തോമസ്, ഷൈജൂ ചാക്കോ, ഗോള്‍ഡി എന്നിവര്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. ഗ്ളോബല്‍ പ്രവസി മലയാളി കൌണ്‍സിലും സെന്റ് മേരീസ് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിക്രൂട്ട്മെന്റും ആണ് ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഔദ്യോഗിക സ്പോണ്സര്‍മാര്‍. ദശസന്ധ്യയുടെ അവതാരകരായി മാഞ്ച്സ്ററിലെ അറിയപ്പെടുന്ന ബിസിനസുകാരനായ വില്‍സണ്‍, ഗായകന്‍ അരുണ്‍ ഗോപന്റെ ഭാര്യയുമായ നിമ്മി അരുണും ആയിരുന്നു. പരിപാടിക്ക് ട്രാഫോര്‍ഡ് മലയാളി അസോസിയേന്‍ ഭാരവാകികളായ ഷിജു ചാക്കോ, സജു ലാസര്‍, ബിജു ജോണ്‍, ഷൈജൂ ചാക്കോ, ഷോണി തോമസ്, സ്റാന്‍ലി ജോണ്‍, സ്റാനി ഇമ്മാനുവേല്‍, ചാക്കോ ലൂക്ക്, മാത്യു ചമ്പക്കര, കുഞ്ഞുമോണ്‍ ജോസഫ്, ബൈജു കോര ഗ്രയിസണ്‍ കുര്യാക്കോസ്, ഡോണി അഗസ്റിന്‍, ഡോണി ജോണ്‍, ബിനോയ് കുര്യാക്കോസ്, സുനില്‍ വി.കെ., ബിജു ചെറിയാന്‍, സിന്ധു സ്റാന്‍ല, ടെസ്സി കുഞ്ഞുമോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.