യുഡിഎഫ് വിജയം കെഎംസിസി ഖത്തര്‍ കാസര്‍കോട് മണ്ഡലം വിജയാഘോഷം 13ന്
Tuesday, November 10, 2015 7:46 AM IST
ദോഹ: ത്രതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാസര്‍ക്കോട് നഗരസഭയിലും പഞ്ചായത്തുകളിലും സാമ്പാര്‍ മുന്നണിയുണ്ടാക്കി മുസ്ലിം ലീഗിനെയും യുഡിഎഫ് സ്ഥാനാര്‍ഥികളെയും പരാജയപ്പെടുത്താമെന്ന വ്യാമോഹത്തെ വോട്ടര്‍മാര്‍ ബാലറ്റിലൂടെ മറുപടി നല്‍കി തകര്‍പ്പന്‍ വിജയം കരസ്ഥമാക്കിയ യുഡിഎഫ് സാരഥികളുടെ വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് കൊണ്ട് കെഎംസിസി ഖത്തര്‍ കാസര്‍ക്കോട് മണ്ഡലം കമ്മിറ്റി 13-നു (വെള്ളിയാഴ്ച) വിപുലമായ ജനറല്‍ കൌണ്‍സില്‍ യോഗവും വിജയാഘോഷവും സംഘടിപ്പിക്കുന്നു.

ഉച്ചയ്ക്ക് ജുമുഅ നമസ്ക്കാരാനന്തരം ദോഹ അല്‍ ഹിലാല്‍ കെഎംസിസി ഹാളില്‍ നടക്കും.
കെഎംസിസിയുടെ പ്രമുഖ സംസ്ഥാന, ജില്ല നേതാക്കള്‍ സംബന്ധിക്കുന്നു. മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുത്ത് വിജയിപ്പിക്കണമെന്നു പ്രസിഡന്റ് മൊയ്തീന്‍ ആദൂര്‍, ജനറല്‍ സെക്രട്ടറി ഷാനിഫ് പൈക്ക എന്നിവര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 70654766 / 33037113 ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: മുസ്തഫ ബാങ്ങോട്