വനിതാവേദി കേരളപ്പിറവി ദിനം ആഘോഷിച്ചു
Tuesday, November 10, 2015 7:46 AM IST
കുവൈറ്റ്: വനിതാവേദി കുവൈറ്റിന്റെ നേതൃത്വത്തില്‍ കേരളപിറവി ദിനം സമുചിതമായി ആഘോഷിച്ചു. പ്രസിഡന്റ് ടോളി പ്രകാശിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ എഴുത്തുകാരനും വ്യവസായ പ്രമുഖനുമായ ജോണ്‍ മാത്യു ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സജിത സ്കറിയ അന്‍പതൊമ്പതാം കേരളപ്പിറവി സന്ദേശം സദസിനു നല്‍കി.

വനിതാ വേദി ഉപദേശക സമിതി അംഗം സാം പൈനുംമൂട്, മിനി കിഷോര്‍ (സാരഥി),അമ്പിളി മധു (പല്പക്), സുമയ്യ (ഐവ), നിതി സുനേഷ് (എന്‍എസ്എസ് ), ടി.വി ജയന്‍ (കല) എന്നിവര് ആശംസകള്‍ നേര്‍ന്നു .

ആഘോഷങ്ങളുടെ ഭാഗമായി നാടന്‍പാട്ട് മത്സരം, പായസ മത്സരം എന്നിവയും നിരവധി കലാപരിപാടികളും അരങ്ങേറി. പായസ മത്സരത്തില്‍ പ്രഭ അനൂപ്, സ്മിത ജ്യോതിഷ് , സുമതി ബാബു എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി. ദേവി ഗോപാലകൃഷ്ണന്‍, ജിജി രമേഷ് എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ക്ക് അര്‍ഹരായി .

കേരള പിറവി ആഘോഷത്തെ ഏറെ സചേതനമാക്കിയ നാടന്‍പാട്ട് മത്സരത്തില്‍ ഫാഹേല്‍ നാട്ടുകൂട്ടം വനിതകള്‍ ഒന്നാം സമ്മാനവും പല്പക് വനിതാ കൂട്ടായ്മ രണ്ടാം സ്ഥാനവും മലര്‍വാടി വനിതകള്‍ മൂന്നാം സ്ഥാനവും നേടി.

മംഗഫ് കല ഓഡിറ്റോറിയത്തില്‍ കേരളപിറവി ദിനാഘോഷങ്ങള്‍ക്ക് എത്തിയവര്‍ക്ക് സെക്രട്ടറി ശുഭ ഷൈന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനെര്‍ ശാന്ത ആര്‍ നായര്‍ നന്ദിയും പറഞ്ഞു. വിവിധ മത്സരങ്ങള്‍ക്കും കലാപരിപാടികള്‍ക്കും ഷെറിന്‍ ഷാജു, പ്രസന്ന രാമഭദ്രന്‍, സുമതി ബാബു, ബിന്ദു സജീവ്, രമ അജിത്ത്, ബിന്ദു സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍