ജര്‍മനിയില്‍ മദര്‍ തെരേസാ കപ്പേളയുടെ പത്താം വാര്‍ഷികം നവംബര്‍ 15ന്
Tuesday, November 10, 2015 7:43 AM IST
ക്രേഫെല്‍ഡ്: ജര്‍മനിയിലെ ക്രേഫെല്‍ഡില്‍ മദര്‍ തെരേസായുടെ നാമത്തിലുള്ള കപ്പേളയുടെ (ടമരൃലാലി ഗമുുലഹമ) പത്താം വാര്‍ഷികം നവംബര്‍ 15 ന്(ഞായര്‍) നടക്കും. രാവിലെ പത്തിനു ക്രേഫെല്‍ഡിലെ ജോഹാനസ് ബാപ്റ്റിസ്റ് ദേവാലയത്തില്‍ മലങ്കര കത്തോലിക്കാ സഭയുടെ മാവേലിക്കര രൂപതാദ്ധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നേഷ്യസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടക്കുന്ന സമൂഹബലിയോടെ പരിപാടികള്‍ ആരംഭിക്കും. ഇടവക വികാരി ഫാ. ഷ്വാര്‍സ്മ്യുള്ളര്‍ സഹകാര്‍മികനായിരിയ്ക്കും.

ദിവ്യബലിയെ തുടര്‍ന്ന് പാരീഷ്ഹാളില്‍ കൂട്ടായ്മയും സ്നേഹവിരുന്നും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്കു നടക്കുന്ന ദിവ്യകാരുണ്യാരാധനയോടെ പരിപാടികള്‍ സമാപിക്കും.

2005 നവംബറില്‍ ജര്‍മനിയിലെ ആഹന്‍ രൂപതാധ്യക്ഷന്‍ ഹൈന്റിഷ് മുസിംങ്ഹോഫ് തിരുമേനിയും, മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപതയുടെ ഇപ്പോഴത്തെ ബിഷപ്പായ യൂഹാനോന്‍ മാര്‍ ക്രിസോസ്റം തിരുമേനിയും കൂടി മദര്‍ തെരേസയുടെ നാമത്തില്‍ ആശീര്‍വദിച്ച കപ്പേള ക്രേഫെല്‍ഡിലെ ജോഹാനസ് ബാപ്റ്റിസ്റ് ദേവാലയത്തോടു ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നത്. അന്നു മുതല്‍ നിരവധി രോഗികളും വിശ്വാസികളും മദറിന്റെ മധ്യസ്ഥതയില്‍ പ്രാര്‍ഥനകള്‍ക്കായി ഈ കപ്പേള സന്ദര്‍ശിക്കുന്നുണ്ട്. സ്ഥലം: ജോഹാനസ് ബാപ്റ്റിസ്റ് ദേവാലയം, ജോഹാനസ് പ്ളാറ്റ്സ് 40, 47805 ക്രേഫെല്‍ഡ്. വിവരങ്ങള്‍ക്ക്: അഡല്‍ഹൈഡ് ലൂസന്‍ 02150 5299, ജോര്‍ജുകുട്ടി കൊച്ചേത്ത് 02151 316522.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍