ഇന്‍ഡോര്‍ മലയാളി കൂട്ടായ്മ 'മാകു' ദീപാവലി ആഘോഷങ്ങള്‍ 11-ന്
Monday, November 9, 2015 4:53 AM IST
ഇന്‍ഡോര്‍: ഇന്‍ഡോറിലെ മലയാളി കൂട്ടായ്മയായ മാകുവിന്റെ ദീപാവലി ആഘോഷങ്ങള്‍ 11നു പിക്ക്നിക്ക് സെന്ററായ ചോരലില്‍ നടക്കും. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലുവരെ നടക്കുന്ന ആഘോഷ പരിപാടികളില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പിക്കനിക്ക് സെന്ററിലേക്കു പോകുന്നതിനു ഇന്‍ഡോര്‍ സെന്റ് നോര്‍ബര്‍ട്ടസ് പള്ളി മൈതാനത്ത് നിന്നും ബസ് സൌകര്യമുണ്ടായിരിക്കുമെന്നു മാകു അസോസിയേഷന്‍ പ്രസിഡന്റ് ആന്റണി കുരുവിള, സെക്രട്ടറി വി.എം. ജോര്‍ജ് എന്നിവര്‍ അറിയിച്ചു.