മുസഫ സെക്ടര്‍ ജേതാക്കള്‍
Sunday, November 8, 2015 7:22 AM IST
അബുദാബി: റിസാല സ്റഡി സര്‍ക്കിള്‍ പ്രവാസി മേഖലയില്‍ സംഘടിപ്പിക്കുന്ന സാഹിത്യോല്‍സവിന്റെ ഭാഗമായി അബുദാബി സോണ്‍ റിസാല സ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച ഏഴാമത് സാഹിത്യോത്സവില്‍ മുസഫ സെക്ടര്‍ ജേതാക്കളായി.

പത്ത് സെക്ടറുകളില്‍ നിന്നും യൂണിറ്റ് തലത്തില്‍ മത്സരിച്ച് വിജയിച്ച വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് രണ്ടു ദിവസങ്ങളിലായി നടന്ന മത്സരം പി.കെ. ഉമ്മര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന സ്റേജ്, സ്റേജിതര കലാ മത്സരം 48 ഇനങ്ങളിലായി 600 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഖാലിദിയ, നാദിസിയ, സെക്ടറുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. നാദിസിയ സെക്ടറിലെ അബ്ഷര്‍ അഷ്റഫിനെ കലാ പ്രതിഭയായി തെരഞ്ഞെടുത്തു.

സമാപന പൊതുയോഗം ഇന്ത്യന്‍ കള്‍ചറല്‍ ഫൌണ്േടഷന്‍ ദേശീയ പ്രസിഡന്റ് മുസ്തഫ ദാരിമി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഉസ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. റിസാല വാരിക മുഖ്യപത്രാധിപര്‍ മാളിയേക്കല്‍ സുലൈമാന്‍ സഖാഫി സാഹിത്യോല്‍സവ് സന്ദേശം നല്‍കി. മധു പറവൂര്‍,ഹമീദ് സഅദി ഈശ്വരമംഗലം, ഹമീദ് പരപ്പ, പി.വി. അബൂബക്കര്‍ മൌലവി, ഹമീദ് ഈശ്വര മംഗലം അബൂബക്കര്‍ അസ്ഹരി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്; അനില്‍ സി. ഇടിക്കുള