ഐഎസിനെ നേരിടാന്‍ ഫ്രാന്‍സ് യുദ്ധക്കപ്പല്‍ രംഗത്തിറക്കുന്നു
Saturday, November 7, 2015 11:25 AM IST
പാരീസ്: ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ക്കെതിരായ പോരാട്ടത്തിനു ഫ്രഞ്ച് നാവിക സേന തങ്ങളുടെ ഏറ്റവും വലിയ പടക്കപ്പല്‍തന്നെ കടലിലിറക്കാന്‍ തീരുമാനിച്ചു.

സിറിയയിലും ഇറാക്കിലും ഐഎസിനെതിരേ പോരാടുന്ന സൈന്യങ്ങള്‍ക്കു സഹായത്തിനായാണു ചാള്‍സ് ഡി ഗോള്‍ എന്ന കപ്പല്‍ അയച്ചു കൊടുക്കുന്നത്. ഇതിന്റെ സഹായത്തോടെ വ്യോമാക്രമണം കൂടുതല്‍ വേഗത്തിലാക്കാനും സാധിക്കും.

2014 സെപ്റ്റംബര്‍ മുതല്‍ യുഎസിന്റെ നേതൃത്വത്തിലാണ് ഇറാക്കില്‍ ഇസ്ലാമിക് സ്റേറ്റിനെതിരേ ആക്രമണം നടത്തിവരുന്നത്. ഇപ്പോള്‍ തന്നെ ഫ്രാന്‍സിന്റെ ആറ് മിറാഷ് ജെറ്റുകളും ആറ് റാഫേല്‍ ജെറ്റുകളും യുദ്ധത്തിന് ഉപയോഗിക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍