ഫോക്സ്വാഗന്റെ ക്രെഡിറ്റ് റേറ്റിംഗ് വെട്ടിക്കുറച്ചു
Friday, November 6, 2015 10:02 AM IST
ബര്‍ലിന്‍: മലിനീകരണ തട്ടിപ്പു വിവാദം കാരണം ഫോക്സ്വാഗന്റെ ക്രെഡിറ്റ് റേറ്റിംഗ് മൂഡീസ് വെട്ടിക്കുറച്ചു. ഒരു പടി കുറച്ച് എ3 ആണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന റേറ്റിംഗ്.

1.1 കോടി ടര്‍ബോ ഡീസല്‍ കാറുകളില്‍ മലിനീകരണം കുറച്ചു കാണിക്കാന്‍ സോഫ്റ്റ് വെയറുകള്‍ ഘടിപ്പിച്ചെന്ന കുറ്റസമ്മതത്തിനു പിന്നാലെ, എട്ടു ലക്ഷം പെട്രോള്‍ കാറുകളില്‍ കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളല്‍ കുറച്ചു കാണിക്കാനും കൃത്രിമം നടത്തിയെന്ന ആരോപണം കമ്പനി സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണു മൂഡീസിന്റെ നടപടി.

ഓഹരി വിപണിയില്‍ ഫോക്സ്വാഗന്‍ കനത്ത തിരിച്ചടി നേരിടുന്നു. ഫ്രാങ്ക്ഫര്‍ട്ട് സ്റോക്ക് എക്സ്ചേഞ്ചില്‍ ഇന്നലെയും ഒമ്പതര ശതമാനത്തിന്റെ ഇടിവു രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍