ലുഫ്താന്‍സ സമരം ഒരാഴ്ച നീളും
Friday, November 6, 2015 10:01 AM IST
ബര്‍ലിന്‍: ജര്‍മന്‍ എയര്‍ലൈന്‍ കമ്പനിയായ ലുഫ്താന്‍സയിലെ ക്യാബിന്‍ ക്രൂ നടത്തുന്ന സമരം ഒരാഴ്ച നീളും. വെള്ളിയാഴ്ചയാണ് സമരം തുടങ്ങുക. യുഎഫ്ഒ യൂണിയനാണു സമരത്തിനു നേതൃത്വം നല്‍കുന്നത്.

പെന്‍ഷന്‍ വര്‍ധിപ്പിക്കുക എന്നതാണു പധാന ആവശ്യം. യാത്രക്കാരുടെ ബുദ്ധിമുട്ടു പരമാവധി കുറയ്ക്കാന്‍ വെള്ളിയാഴ്ച ഉച്ച വരെ ജോലി ചെയ്യുമെന്നു യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

ലുഫ്താന്‍സയുടെ സഹോദര സ്ഥാപനങ്ങളായ ജര്‍മന്‍വിംഗ്സ്, യൂറോവിംഗ്സ് എന്നിവയെ സമരം ബാധിക്കില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍