ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പ്രതിഷേധ യോഗം നവംബര്‍ ഒമ്പതിന്
Friday, November 6, 2015 10:01 AM IST
ലണ്ടന്‍: ഭാരതത്തില്‍ വളര്‍ന്നുവരുന്ന അഭിപ്രായ സ്വാതന്ത്യ്രത്തിനെതിരായുള്ള കടന്നാക്രമണത്തെ പ്രതിഷേധിക്കുവാന്‍ ലണ്ടന്‍ മലയാള സാഹിത്യവേദി നവംബര്‍ ഒമ്പതിനു (തിങ്കള്‍) പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നു.

ഉച്ചകഴിഞ്ഞു മൂന്നിനു പ്രമുഖ സാഹിത്യകാരന്‍ കാരൂര്‍ സോമന്റെ നേതൃത്വത്തില്‍ ഈസ്റ് ഹാമില്‍ ചേരുന്ന പ്രതിഷേധ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: റെജി നന്തിക്കാട്ട് 07852 437505.