കെ.ആര്‍. നാരായണന്റെ സ്മൃതി മണ്ഡപത്തില്‍ ശ്രദ്ധാഞ്ജലി
Friday, November 6, 2015 8:40 AM IST
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പത്താമത് ചരമ വാര്‍ഷിക ദിനമായ നവംബര്‍ ഒമ്പതിനു (തിങ്കള്‍) രാവിലെ

9.30ന് അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപമായ രാജ്ഘട്ടിലെ ഉദയഭൂമിയില്‍ ഡല്‍ഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു.

സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ഥനാലാപനവും നടത്തുവാന്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ഡല്‍ഹി മലയാളി അസോസിയേഷന്‍ കേന്ദ്രകമ്മിറ്റി ഭാരവാഹികള്‍, ഏരിയ കമ്മിറ്റി ഭാരവാഹികള്‍, ഡിഎംഎ കുടുംബാംഗങ്ങള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരെക്കൂടാതെ സാമൂഹിക- സാംസ്കാരിക-രാഷ്ട്രീയരംഗത്തെ പ്രമുഖരും വിശിഷ്ട വ്യക്തികളും എത്തിച്ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി