മെട്രോ 4 (ഡ4) ഹീറ്റ്സിംഗിനും മെദിലിംഗ് ഹൌപറ്റ് സ്ട്രാസെക്കുമിടയില്‍ സര്‍വീസ് ന
Friday, November 6, 2015 8:33 AM IST
വിയന്ന: അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി വാരാന്ത്യത്തില്‍ മെട്രോ 4 (ഡ4) ഹീറ്റ്സിംഗിനും മെദിലിംഗ് ഹൌപറ്റ് സ്ട്രാസെക്കുമിടയില്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. പാളങ്ങള്‍ പുനക്രമീകരിക്കുന്നതിനാലാണ് ഇത്തരമൊരു നടപടിയിലേക്കു കടന്നതെന്ന് അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ഹൈലിഗന്‍ സ്റാറ്റ് മുതല്‍ മൈദിലിംഗ ഹൌപറ്റ് സ്ട്രാസെ വരെയും ഹ്യൂട്ടല്‍ ഡോര്‍ഫു മുതല്‍ ഹീറ്റ്സിംഗുവരെയും മെട്രോ നാലു സര്‍വീസ് നടത്തും. നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ യാത്രക്കാര്‍ക്കായി പകരം യാത്രാ സംവിധാനം വിയന്ന മെട്രോ കോര്‍പറേഷന്‍ ഒരുക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച്ച വൈകുന്നേരം മുതല്‍ ച60 എല്ലാ പതിനഞ്ചു മിനിറ്റ് ഇടവേളകളിലും ഹീറ്റ്സിംഗ് മുതല്‍ മൈദിലിംഗ് ഹൌപറ്റ് സ്ട്രാസെ വരെ സര്‍വീസ് നടത്തും. ട്രാം 58 വാരാന്ത്യത്തില്‍ കുറഞ്ഞ ഇടവേളകളില്‍ സര്‍വീസ് നടത്തുന്നതായിരിക്കും. ഷോണ്‍ ബ്രൂണ്‍ (കാഴ്ചബംഗ്ളാവ്) സന്ദര്‍ശകര്‍ക്ക് ബസ് നമ്പര്‍ 10അ യുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്നു വിയന്ന മെട്രോ കോര്‍പറേഷന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍