ലണ്ടനില്‍ കോട്ടയം സ്വദേശി പക്ഷാഘാതത്തെത്തുടര്‍ന്നു മരിച്ചു
Friday, November 6, 2015 3:12 AM IST
ലണ്ടന്‍: എസെക്സിലെ കെല്‍വിംഗ്ടണിലെ ഫിയറിംഗില്‍ താമസിച്ചിരുന്ന കോട്ടയം സ്വദേശി പക്ഷാഘാതത്തെത്തുടര്‍ന്നു മരിച്ചു. പാലാ ഗണപതിപ്ളാക്കല്‍ സാബു മാത്യു ആണ് മരിച്ചത്.

പക്ഷാഘാതത്തെതുടര്‍ന്നു ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അദ്ദേഹത്തെ എയര്‍ ആംബുലന്‍സില്‍ ലണ്ടനിലെ റാംഫോര്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന സാബുവിനു തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്നു വ്യാഴാഴ്ച വൈകുന്നേരം നാലോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ലണ്ടനിലെ റംഫോര്‍ഡ് ആശുപത്രിയിലേക്കു മാറ്റി.

ആലപ്പുഴ കാര്‍മല്‍ പോളിടെക്നികില്‍ മുന്‍ അധ്യാപകനായിരുന്നു.

ഭാര്യ: സാലി. മക്കള്‍: അഖില്‍, നിഖില്‍.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍