ഹാനോവര്‍ മോട്ടോര്‍വേയില്‍ നിറയെ ബിയര്‍
Thursday, November 5, 2015 9:59 AM IST
ഹാനോവര്‍: ബിയര്‍ ക്യാനുകള്‍ കൊണ്ടുപോയ കണ്െടയ്നര്‍ ട്രക്ക് അപകടത്തില്‍പ്പെട്ട് ക്യാനുകള്‍ റോഡില്‍ നിരന്നു. ഇതുമൂലം ഹാനോവര്‍ മോട്ടോര്‍വേയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

ആയിരക്കണക്കിനു ബിയര്‍ ക്യാനുകളാണ് പൊട്ടിയും പൊട്ടാതെയും റോഡില്‍ നിരന്നു കിടന്നത്.

ട്രാഫിക് ജാമിന്റെ പിന്നറ്റത്ത് ബിയര്‍ ട്രക്ക് ചെന്നിടിക്കുകയായിരുന്നു. മുന്നിലുള്ള ട്രക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തത് പിന്നിലുള്ള ട്രക്ക് ഡ്രൈവര്‍ ശ്രദ്ധിക്കാതിരുന്നതാണ് അപകടകാരണം.

പാഡര്‍ബോണ്‍ ബിയറാണ് ട്രക്കില്‍ ഉണ്ടായിരുന്നത്. പോലീസും ഫയര്‍ ഫോഴ്സും ചേര്‍ന്ന് മണിക്കൂറുകളോളം പണിപ്പെട്ടാണ് ബിയര്‍ ക്യാനുകള്‍ റോഡില്‍നിന്നു നീക്കം ചെയ്തത്. ആയിരക്കണക്കിനു യൂറോയുടെ നഷ്ടം കണക്കാക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍