കൊളോണില്‍ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാള്‍ നവംബര്‍ ഏഴ്, എട്ട് തീയതികളില്‍
Thursday, November 5, 2015 9:58 AM IST
കൊളോണ്‍: ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ കൊളോണ്‍ ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാള്‍ നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ കൊളോണിലെ സെന്റ് അഗസ്റിനര്‍ ആശുപത്രി ദേവാലയത്തില്‍ നടക്കും.

ഏഴിനു (ശനി) വൈകുന്നേരം 4.30-നു സന്ധ്യാ പ്രാര്‍ഥന, ഫാ.വിനു വര്‍ഗീസിന്റെ പ്രസംഗം, മധ്യസ്ഥ പ്രാര്‍ഥന എന്നിവ നടക്കും.

എട്ടിനു (ഞായര്‍) രാവിലെ 10നു വിശുദ്ധ കുര്‍ബാന മധ്യേ പരിശുദ്ധനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ഥന എന്നിവ നടക്കും.

ശുശ്രൂഷകളില്‍ പങ്കെടുത്ത് വിശുദ്ധന്റെ മധ്യസ്ഥതയാല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: തോമസ് പഴമണ്ണില്‍ (ട്രസ്റി) 0221 962000, 0173 1017700, ജോണ്‍ കൊച്ചുകണ്ടത്തില്‍ (സെക്രട്ടറി) 02205 82915, 0163 7339681, ജിത്തു കുര്യന്‍ 0202 69358510, സണ്ണി തോമസ് 0202 303544,ജേക്കബ് ദാനിയേല്‍ 02233 923090.