ലുഫ്താന്‍സയില്‍ വെള്ളിയാഴ്ച മുതല്‍ പുതിയ സമരപുറപ്പാട്
Tuesday, November 3, 2015 10:02 AM IST
ബര്‍ലിന്‍: ലുഫ്താന്‍സ എയര്‍ലൈന്‍സിലെ സമര പരമ്പരകള്‍ അന്ത്യമില്ലാതെ തുടരുന്നു. അടുത്ത സമരത്തിനു വെള്ളിയാഴ്ച തുടക്കം കുറിക്കും.

തൊഴിലാളികള്‍ക്കു നല്‍കുന്ന കരാറിലെ ട്രാന്‍സിഷണല്‍ വ്യവസ്ഥയുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണ് യുഎഫ്ഒ യൂണിയനെ സമരത്തിലേക്കു നയിക്കുന്നത്. നേരത്തെ വിരമിക്കാന്‍ സഹായിക്കുന്നതാണ് ഈ വ്യവസ്ഥ.

ഇതുവരെ പൈലറ്റുമാരുടെ യൂണിയനാണ് സമരം നടത്തി വന്നിരുന്നത്. ട്രാന്‍സിഷണല്‍ വ്യവസ്ഥ സംബന്ധിച്ച് യുഎഫ്ഒയും മാനേജുമെന്റും തമ്മില്‍ രണ്ടു വര്‍ഷമായി തര്‍ക്കം നിലനില്‍ക്കുകയാണെങ്കിലും ഇതിന്റെ പേരില്‍ സമരം പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്.

അതേസമയം, 2014 ഏപ്രില്‍ മുതല്‍ ഇതുവരെ പതിമൂന്നു തവണ പൈലറ്റുമാരുടെ യൂണിയന്‍ സമരം നടത്തിക്കഴിഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍