പെര്‍ത്തില്‍ ക്നാനായ സംഗമം നവംബര്‍ ഒന്ന്, ഏഴ് തീയതികളില്‍
Friday, October 30, 2015 6:54 AM IST
പെര്‍ത്ത്: മലങ്കര സുറിയാനി ക്നാനായ അതിഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിലെ അംഗങ്ങളായുള്ള പെര്‍ത്തു നിവാസികളുടെ സംഗമം സെന്റ് മേരീസ് ക്നാനായ കോണ്‍ഗ്രിഗേഷന്‍ ആന്‍ഡ് വര്‍ഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ ഒന്ന്, ഏഴ് തീയതികളില്‍ നടത്തുന്നു.

സംഗമത്തോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാനയ്ക്കും ഫാമിലി റിട്രീറ്റിനും ഫാ. ഷാജി ജേക്കബ് തിരുവല്ല നേതൃത്വം നല്‍കും.

നവംബര്‍ ഒന്നിനു (ഞായര്‍) വൈകുന്നേരം അഞ്ചിനു സെന്റ് വിന്‍സെന്റ് പല്ലോട്ടി കത്തോലിക്കാ പള്ളിയില്‍ സന്ധ്യപ്രാര്‍ഥനയും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും നടക്കും. ഏഴിനു (ശനി0 2.30 മുതല്‍ ഫാമിലി റിട്രീറ്റ് കൊരിന്ത്യന്‍സ് പാര്‍ക്ക് ഹാളിലും നടക്കും.

പരിപാടിയിലേക്ക് എല്ലാ ക്നാനായ വിശ്വാസികളെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സുജിത് ഏബ്രഹാം