ഓള്‍ ഓസ്ട്രേലിയ വോളി ടൂര്‍ണമെന്റ് നവംബര്‍ ഒന്നിന്
Friday, October 30, 2015 6:53 AM IST
ബ്രിസ്ബെയ്ന്‍: ബ്രിസ്ബെയ്ന്‍ യുണൈറ്റഡ് സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവിദിനാഘോഷത്തിന്റെ ഭാഗമായി ഓള്‍ ഓസ്ട്രേലിയ മള്‍ട്ടി കള്‍ച്ചറല്‍ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

ബാന്‍യോ ഏണ്‍ഷോ സ്റേറ്റ് കോളജില്‍ നവംബര്‍ ഒന്നിനു നടക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റിനൊപ്പം വിവിധ ഇന്ത്യന്‍ വിവഭവങ്ങളൊരുക്കുന്ന സ്റാളുകളും ജമ്പിംഗ് കാസില്‍ അടക്കം കുട്ടികള്‍ക്കായി വിവിധ പരിപാടികളും ഉണ്ടായിരിക്കും.

16 ടീമുകള്‍ മാറ്റുരയ്ക്കുന്ന വോളിബോള്‍ മത്സരവും ക്ളബ് ഉദ്ഘാടനവും നവംബര്‍ ഒന്നിനു (ഞായര്‍) രാവിലെ 8.30നു മന്ത്രി ഡോ. ആന്റണി ലിന്‍ഹാം നിര്‍വഹിക്കും. നട്ജി എംപി ലെന്നെ ലിനാര്‍ഡ് തുടങ്ങിയവര്‍ പ്രസംഗിക്കും.

ബ്രിസ്ബെയ്ന്‍ ബാബാസിന്റെ ലൈവ് മ്യൂസിക്, ബോളിവുഡ് ഡാന്‍സ്, പഞ്ചാബി ബാന്‍ഗ്ര അടക്കമുള്ള കലാസന്ധ്യയും ഇതോടൊപ്പം അരങ്ങേറും.

മത്സരവിജയികള്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിക്കും.

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്